LiveTV

Live

National

ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഇമ്രാന്‍ ഖാന് അധികാരമില്ല: ഒവൈസി

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നത് തികച്ചും തെറ്റാണെന്ന് ഒവൈസി

ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഇമ്രാന്‍ ഖാന് അധികാരമില്ല: ഒവൈസി

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഇമ്രാന് അധികാരമില്ലെന്ന് ഒവൈസി പറഞ്ഞു. സൈന്യത്തിന്‍റെയും ഐ.എസ്.ഐയുടെയും നിയന്ത്രണത്തില്‍ നടക്കുന്ന പാകിസ്താനിലെ തെരഞ്ഞെടുപ്പ് പോലെയല്ല ഇന്ത്യയിലേത്. സ്വതന്ത്രവും ന്യായവുമായ രീതിയിലാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പെന്നും ഒവൈസി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി ഭരണത്തില്‍ വരികയാണെങ്കില്‍ ഇന്ത്യയുമായി സമാധാന ചര്‍ച്ചക്ക് സാധ്യതയുണ്ടെന്ന ഇമ്രാന്‍ ഖാന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നത് തികച്ചും തെറ്റാണ്. കാശ്മീര്‍ ആരുടെയും സ്വകാര്യസ്വത്തല്ലെന്നാണ് ഇമ്രാനെ ഓര്‍മിപ്പിക്കാനുള്ളതെന്നും ഒവൈസി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. കാശ്മീര്‍ ഞങ്ങളുടെ ഹൃദയമാണ്. കാശ്മീരില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. മോദി അതില്‍ പരാജയപ്പെട്ടു. പക്ഷേ പ്രധാനമന്ത്രി അദ്ദേഹത്തെ സ്വയം പ്രതിപക്ഷത്തിന്റെയും പാകിസ്താന്റെയും ഇരയായിട്ടാണ് ചിത്രീകരിക്കുന്നത് “- ഒവൈസി പറഞ്ഞു.