LiveTV

Live

National

നിര്‍ബന്ധപ്പൂര്‍വ്വം ഗർഭപാത്രം നീക്കം ചെയ്യുന്നെന്ന വാര്‍ത്ത; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു 

ബീഡ് ജില്ലയിൽ ഭൂരിഭാഗം സ്ത്രീകളും ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കു വിധേയരായവരാണ്.

നിര്‍ബന്ധപ്പൂര്‍വ്വം ഗർഭപാത്രം നീക്കം ചെയ്യുന്നെന്ന വാര്‍ത്ത; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു 

ആര്‍ത്തവത്തിന്‍റെ പേരില്‍ ജോലി തടസ്സപെടാതിരിക്കാനും നല്ല പ്രതിഫലം ലഭിക്കാനും മഹാരാഷ്ട്ര ബീഡ് ജില്ലയില്‍ വ്യാപകമായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതായ വാര്‍ത്തയില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍. വാര്‍ത്താ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ ബീഡ് ജില്ലാ ഭരണകൂടത്തോട് അന്വേഷണത്തിന് ഉത്തരവിട്ടത്. ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംഭവത്തില്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നത്. ബീഡ് ജില്ലയിൽ ഭൂരിഭാഗം സ്ത്രീകളും ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കു വിധേയരായവരാണ്.

ഒന്നോ രണ്ടോ കുട്ടികൾ ആയതിനു ശേഷമാണ് സ്ത്രീകൾ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നത്. ആർത്തവമുള്ള സ്ത്രീകളെ തൊഴിലിടങ്ങളിൽ ജോലി ചെയ്യാൻ കരാറുകാർ സമ്മതിക്കില്ല എന്നുള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.