LiveTV

Live

National

ജി.എസ്.ടിയും നോട്ട് നിരോധനവുമാണ് കോയമ്പത്തൂരിലെ പ്രധാന പ്രചരണ വിഷയം

ഇത് മൂലം കോയമ്പത്തൂരിലെ വ്യവസായ മേഖലക്ക് സംഭവിച്ച പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി.പി.എം പ്രചാരണം നടത്തുന്നത്.

ജി.എസ്.ടിയും നോട്ട് നിരോധനവുമാണ് കോയമ്പത്തൂരിലെ പ്രധാന പ്രചരണ വിഷയം

ജി.എസ്.ടിയും നോട്ട് നിരോധനവുമാണ് കോയമ്പത്തൂര്‍ മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം. ഇത് മൂലം കോയമ്പത്തൂരിലെ വ്യവസായ മേഖലക്ക് സംഭവിച്ച പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി.പി.എം പ്രചാരണം നടത്തുന്നത്. നിരവധി വ്യവസായ സ്ഥാപനങ്ങളാണ് കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്നത്.നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം വ്യവസായിക മേഖല വന്‍തോതില്‍ തകര്‍ന്നു. ഇത് മൂലം നിരവധി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തുവെന്ന് സി.പി.എം പറയുന്നു.

എന്നാല്‍ ജി.എസ്.ടിയെ സി.പി.എം നേതാക്കള്‍ അംഗീകരിച്ചതാണെന്ന് ബി.ജെ.പിയും പറയുന്നു. വ്യവസായിക ലോകത്തിന്റെ വോട്ട് നിര്‍ണയകമായ മണ്ഡലത്തില്‍ എന്ത് സംഭവിക്കുമെന്നത് ഇരു മുന്നണികളെയും ആശങ്കയിലാക്കുന്നുണ്ട്.