LiveTV

Live

National
live

ഉച്ച വരെ ഭേദപ്പെട്ട പോളിങ്: ആന്ധ്രയില്‍ വോട്ടിങ്ങിനിടെ സംഘര്‍ഷം; രണ്ട് മരണം - Live blog 

18 സംസ്ഥാനങ്ങള്‍, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍, 91 മണ്ഡലങ്ങള്‍, 1500 സ്ഥാനാർത്ഥികൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ഉച്ച വരെ ഭേദപ്പെട്ട പോളിങ്: ആന്ധ്രയില്‍ വോട്ടിങ്ങിനിടെ സംഘര്‍ഷം; രണ്ട് മരണം - Live blog 

രാഹുല്‍ ഗാന്ധിക്ക് നേരെ വധശ്രമമെന്ന് കോണ്‍ഗ്രസ്

അമേഠിയിലെ പത്രിക സമര്‍പ്പണത്തിനിടെ രാഹുലിന്‍റെ മുഖത്ത് ലേസര്‍ പതിഞ്ഞു. സ്നൈപര്‍ ഗണ്‍ ഉപയോഗിച്ചതാണോയെന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ്. ഏഴ് തവണയാണ് പച്ച നിറത്തിലുള്ള ലേസര്‍ രാഹുലിന്‍റെ മുഖത്ത് പതിഞ്ഞത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കി.

ഉച്ച വരെ ഭേദപ്പെട്ട പോളിങ്: ആന്ധ്രയില്‍ വോട്ടിങ്ങിനിടെ സംഘര്‍ഷം; രണ്ട് മരണം - Live blog 

Last updated

ആന്ധ്രയില്‍ വൈ.എസ്. ആര്‍.സി.പി - ടി.ഡി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ; രണ്ട് മരണം

ആന്ധ്രയിലെ തടിപ്പട്രിയിൽ ടിഡിപി- വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ട് മരണം. ഒരു ടി.ഡി.പി പ്രവർത്തകനും ഒരു വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകനുമാണ് മരിച്ചത്.

Last updated

ബി.ജെ.പി വിരുദ്ധ വോട്ടര്‍മാരുടെ പേരുകള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തു : കെജ്രിവാള്‍

ഉച്ച വരെ ഭേദപ്പെട്ട പോളിങ്: ആന്ധ്രയില്‍ വോട്ടിങ്ങിനിടെ സംഘര്‍ഷം; രണ്ട് മരണം - Live blog 

ബി.ജെ.പി വിരുദ്ധ വോട്ടര്‍മാരുടെ പേരുകള്‍ വ്യപകമായി വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തതായി അരവിന്ദ് കെജ്രിവാള്‍. തെരഞ്ഞെടുപ്പ് സുതാര്യമായാണോ നടക്കുന്നതെന്നും കെജ്രിവാള്‍.

Last updated

പുതുതായി വരുന്ന ബദലിന്റെ ഭാഗമായി കോൺഗ്രസ് ഉണ്ടാവും- സുധാകര്‍ റെഡ്ഢി

ഉച്ച വരെ ഭേദപ്പെട്ട പോളിങ്: ആന്ധ്രയില്‍ വോട്ടിങ്ങിനിടെ സംഘര്‍ഷം; രണ്ട് മരണം - Live blog 

പക്ഷെ നയിക്കുന്നത് കോൺഗ്രസാണെന്ന് പറയാനാകില്ല. തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ അതിനെ കുറിച്ച് പറയാൻ സാധിക്കു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് പിന്നീട്.

Last updated

കോണ്‍ഗ്രസിനെതിരെ പ്രകാശ് കാരാട്ട്

വർഗീയതയുമായി ഒത്തുതീർപ്പ് നടത്തുകയാണ് കോൺഗ്രസെന്ന് പ്രകാശ് കാരാട്ട്. ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് സന്നദ്ധമല്ല എന്നതാണ് വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിലൂടെ വ്യക്തമാകുന്നത്. കർണ്ണാടകയിലെങ്കിലും രാഹുൽ മത്സരിക്കണമായിരുന്നുവെന്നും പ്രകാശ് കാരാട്ട്.

ഉച്ച വരെ ഭേദപ്പെട്ട പോളിങ്: ആന്ധ്രയില്‍ വോട്ടിങ്ങിനിടെ സംഘര്‍ഷം; രണ്ട് മരണം - Live blog 

Last updated

പൂഞ്ച് മേഖലയിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉമര്‍ അബ്ദുല്ല

കശ്മീരിലെ പൂഞ്ച് മേഖലയിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു

Last updated

ജമ്മു കശ്മീരില്‍ ഹര്‍ത്താലിനാഹ്വാനം

തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ വിഘടനവാദികള്‍ ഇന്ന് ജമ്മു കശ്മീരില്‍ ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടുണ്ട്

ഉച്ച വരെ ഭേദപ്പെട്ട പോളിങ്: ആന്ധ്രയില്‍ വോട്ടിങ്ങിനിടെ സംഘര്‍ഷം; രണ്ട് മരണം - Live blog 

Last updated

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തകരാറിലാക്കയതിന് ആന്ധ്രപ്രദേശില്‍ സ്ഥാനാര്‍ഥി അറസ്റ്റില്‍

ജനസേന സ്ഥാനാര്‍ഥി മധുസൂദനന്‍ ഗുപ്തയാണ് അറസ്റ്റിലായത്. യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയുന്നില്ലെന്ന് ആരോപിച്ച് ഇയാള്‍ വോട്ടിങ് യന്ത്രം തകര്‍ക്കുകയായിരുന്നു. ഗുണ്ടൂരില്‍ ടി.ഡി.പി, വൈ.എസ്.ആര്‍ പ്രവര്‍ത്തകര്‍ പോളിംഗിനിടെ ഏറ്റുമുട്ടി.

Last updated

ഛത്തീസ്ഗഢിൽ സ്ഫോടനം

നരയന്‍പൂരിലെ പോളിംഗ് ബൂത്തില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെയാണ് സ്ഫോടനം. സുരക്ഷാ സേനയെ ലക്ഷ്യം വെച്ചായിരുന്നു സ്ഫോടനം. ആര്‍ക്കും പരിക്കില്ല.

ഉച്ച വരെ ഭേദപ്പെട്ട പോളിങ്: ആന്ധ്രയില്‍ വോട്ടിങ്ങിനിടെ സംഘര്‍ഷം; രണ്ട് മരണം - Live blog 

Last updated

വോട്ടിം​ഗ് വെെകുന്നു

ആന്ധ്ര പ്രദേശിലെ 1800 ബൂത്തുകളില്‍ വോട്ടെടുപ്പ് തുടങ്ങിയില്ല. വോട്ടിംഗ് മെഷീനിലെ സാങ്കേതിക തകരാറാണ് കാരണം

Last updated

ആന്ധ്രയില്‍ പോളിംഗിനിടെ സംഘര്‍ഷം

ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ ടി.ഡി.പി, വൈ.എസ്.ആര്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ടു പേര്‍ക്ക് പരിക്ക്

Last updated

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍:

ആന്ധ്രാ പ്രദേശ് (25)

ഉത്തർപ്രദേശ് (8)

മഹാരാഷ്ട്ര (7)

ആസം (5)

ഉത്തരാഖണ്ഡ് (5)

ബിഹാർ (4)

ഒഡീഷ (4)

അരുണാചൽ പ്രദേശ് (2)

പശ്‌ചിമ ബംഗാൾ (2)

മേഘാലയ (2)

ജമ്മു കശ്മീർ (2)

ത്രിപുര (1)

ചത്തീസ്ഗഡ് (1)

മണിപ്പൂർ (1)

മിസോറാം (1)

നാഗാലാൻഡ് (1)

സിക്കിം (1)

ആൻഡമാൻ (7)

ലക്ഷദ്വീപ് (1)

Last updated