LiveTV

Live

National

സ്​മൃതി ഇറാനിയുടെ ഡിഗ്രി വിവാദങ്ങള്‍ക്ക് അന്ത്യം; വിദ്യാഭ്യാസ യോഗ്യത​ പ്ലസ്​ ടു  

സ്​മൃതി ഇറാനിയുടെ ഡിഗ്രി വിവാദങ്ങള്‍ക്ക് അന്ത്യം; വിദ്യാഭ്യാസ യോഗ്യത​ പ്ലസ്​ ടു  

കേന്ദ്ര മന്ത്രി സ്​മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്​ ടു എന്ന്​ വ്യക്​തമാക്കി സത്യവാങ്​മൂലം. അമേത്തിയിൽ മത്സരിക്കാൻ സമർപ്പിച്ച സത്യവാങ്​മൂലത്തിലാണ്​ പഠനത്തെക്കുറിച്ച്​ വിശദീകരിച്ചിട്ടുള്ളത്​. അതനുസരിച്ച്​ 1993ൽ ഡൽഹിയിലെ ഹോളി ചൈൽഡ്​ സ്​കൂളിൽ പഠിച്ച്​ സി.ബി.​എസ്​.ഇയുടെ 12ാം ക്ലാസ്​ പരീക്ഷ പാസായി. തുടർന്ന്​ ഡൽഹി യൂനിവേഴ്​സിറ്റിയുടെ ബി.കോം കറസ്​പോണ്ടൻസ്​ കോഴ്​സിന്​ ചേർന്നു. 1994ൽ അതി​ന്റെ പാർട്ട്​ ഒന്ന്​ പൂർത്തിയാക്കി. അത് മാത്രമാണ്​ വിദ്യാഭ്യാസ യോഗ്യതയായി വിവരിച്ചിട്ടുള്ളത്​.

സ്​മൃതി ഇറാനിയുടെ ഡിഗ്രി വിവാദങ്ങള്‍ക്ക് അന്ത്യം; വിദ്യാഭ്യാസ യോഗ്യത​ പ്ലസ്​ ടു  

നേരത്തെ മാനവശേഷി വികസന വകുപ്പു മന്ത്രിയായ കാലത്ത്
സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വലിയ ചർച്ചകൾക്ക്
ഇടയാക്കിയിരുന്നു. അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് സ്മൃതി ഇറാനി മല്‍സരിക്കുന്നത്.