LiveTV

Live

National

ആന്ധ്രയില്‍ വോട്ടിങ് മെഷീനെതിരെ വ്യാപക പരാതി; വോട്ടറുടെ പ്രതികരണം കാണാം  

150 പോളിങ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.

ആന്ധ്രയില്‍ വോട്ടിങ് മെഷീനെതിരെ വ്യാപക പരാതി; വോട്ടറുടെ പ്രതികരണം കാണാം  

ആന്ധ്ര പ്രദേശില്‍ ആദ്യ ഘട്ട പോളിങിനിടെ വോട്ടിങ് മെഷീനുകള്‍ക്കെതിരെ വ്യാപക പരാതി. 150 പോളിങ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.

പല ബൂത്തുകളിലും വോട്ടിങ് മെഷീനിലെ തകരാറ് കാരണം പോളിങ് നീണ്ടു. കടുത്ത ചൂടില്‍ സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെ വോട്ട് ചെയ്യാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നത് കാണാമായിരുന്നു. കാത്തുനിന്ന് വലഞ്ഞ പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങുന്ന സാഹചര്യവുമുണ്ടായി. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗോപാല്‍ കൃഷ്ണ ദ്വിവേദി വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ബൂത്തിലും വോട്ടിങ് തടസ്സപ്പെട്ടെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസപ്പെട്ട കോട്ടപ്പള്ളി 131ആം നമ്പര്‍ ബൂത്തിലെ വോട്ടര്‍ നാഗരാജിന്‍റെ പ്രതികരണം കാണാം.