LiveTV

Live

National

ആ ചോദ്യം ഇഷ്ടപ്പെട്ടില്ല; കേന്ദ്രമന്ത്രി ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി

അജിത് അന്‍ജും ആയിരുന്നു വാര്‍ത്താ അവതാരകന്‍. ഇതേത്തുടര്‍ന്ന് മന്ത്രി അവതാരകനോട് കയര്‍ത്തു സംസാരിച്ചു.

ആ ചോദ്യം ഇഷ്ടപ്പെട്ടില്ല; കേന്ദ്രമന്ത്രി ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി

ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് കേന്ദ്ര നീതി ന്യായ വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി. ടിവി9 ഭാരത്‍വര്‍ഷ് ചാനലിന്റെ തത്സമയ ചര്‍ച്ചയില്‍ നിന്നാണ് മന്ത്രി ഇറങ്ങിപ്പോയത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വിട്ടുപോയ ചില വിഷയങ്ങള്‍ പരാമര്‍ശിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

അജിത് അന്‍ജും ആയിരുന്നു വാര്‍ത്താ അവതാരകന്‍. ഇതേത്തുടര്‍ന്ന് മന്ത്രി അവതാരകനോട് കയര്‍ത്തു സംസാരിച്ചു. ''ഞാന്‍ എന്തിന് ഈ പരിപാടിയില്‍ തുടരണം, ഞാനില്ല. നിങ്ങള്‍ സീനിയര്‍ എഡിറ്ററാണെങ്കില്‍ ഞാന്‍ ഈ രാജ്യത്തെ മുതിര്‍ന്ന മന്ത്രിയാണ്'' എന്നായിരുന്നു ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോകുന്നതിന് മുമ്പ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞത്. തുടര്‍ന്ന് പലവട്ടം ചര്‍ച്ചയില്‍ തുടരാന്‍ അവതാരകന്‍ അഭ്യര്‍ഥിച്ചെങ്കിലും മന്ത്രി മൈക്ക് ഊരി നല്‍കിയ ശേഷം സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.