LiveTV

Live

National

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമർപ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമർപ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമർപ്പിച്ചു. ഗൗരി ഗഞ്ചിൽ നിന്നും 3 കിലോ കിലോമീറ്റർ റോഡ് ഷോയായി എത്തിയായിരുന്നു പത്രികാ സമര്‍പ്പണം. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി റോബര്‍ട്ട് വാദ്ര എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. നാളെ സോണിയ ഗാന്ധി റായ്ബറേലിയില്‍ പത്രിക സമര്‍പ്പിക്കും. സിറ്റിങ് മണ്ഡലമായ അമേഠിയില്‍ നിന്നും ഓടി ഒളിക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

രാവിലെ മുൻഷി ഗഞ്ചിലെത്തിയ രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചത് കലക്ട്രേറ്റിൽ നിന്നും 3 കിലോമീറ്റർ അകലെ ഗൗരി ഗഞ്ചിൽ നിന്നായിരുന്നു. റോഡ് ഷോ കോൺഗ്രസിന്റെ ശക്തി പ്രകടനമായി മാറി. പത്രികാ സമർപ്പണത്തിന് പതിവു പോലെ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് രാഹുല്‍ എത്തിയത്. റോബർട്ട് വാദ്രയുടെ സാന്നിധ്യവും ശ്രദ്ധേയമായി.

മോദി സർക്കാർ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും പാർട്ടിയും കുടുംബവും ഒരുമിച്ച് നേരിടുമെന്നുമുള്ള സന്ദേശമായിരുന്നു വാദ്രയുടെ സാന്നിധ്യം. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇത്തവണയും രാഹുലിന്റെ എതിരാളി. 2014ല്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു രാഹുലിന്റെ ജയം. സിറ്റിങ് മണ്ഡലമായ റായ്ബറോലിയില്‍ സോണിയ ഗാന്ധി നാളെ പത്രിക സമര്‍പ്പിക്കും.

മെയ് ആറിനാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്.