LiveTV

Live

National

പി.എം നരേന്ദ്ര മോദി സിനിമയുടെ റിലീസ് തടഞ്ഞു

സ്ഥാനാര്‍ഥികള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനാല്‍ സിനിമ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി

പി.എം നരേന്ദ്ര മോദി സിനിമയുടെ റിലീസ് തടഞ്ഞു

പിഎം നരേന്ദ്ര മോദി എന്ന സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. നരേന്ദ്ര മോദിയുടെ ജീവചരിത്രം പറയുന്ന സിനിമയാണ് പിഎം നരേന്ദ്ര മോദി. സ്ഥാനാര്‍ഥികള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനാല്‍ സിനിമ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ പരിപാടികള്‍ക്ക് പ്രചാരണം നല്‍കുന്ന നമോ ടിവിക്കും ഉത്തരവ് ബാധകമാണെന്ന് കമ്മീഷന്‍ പറഞ്ഞു.

പി.എം നരേന്ദ്ര മോദി സിനിമക്കെതിരായ പരാതിയില്‍ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് ക‍മ്മീഷനാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിനിമയുടെ പ്രദര്‍ശനം വിലക്കിയുള്ള കമ്മീഷന്‍റെ ഉത്തരവ്. പി.എം നരേന്ദ്ര മോദി സിനിമ‌ക്ക് പുറമെ എന്‍ടിആര്‍ ലക്ഷ്മി, ഉദ്യാമ സിംഹം എന്നീ സിനിമകള്‍ക്കും വിലക്കുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇവ ഇനി പ്രദര്‍ശിപ്പിക്കാനാകൂ.

സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുമ്പോള്‍ മാതൃകാ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാകരുതെന്ന് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോഡിനോടും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇനിയും സിനിമകള്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ റിട്ടയേഡ് ജസ്റ്റിസുമാര്‍ തലവന്മാരായ പ്രത്യേക കമ്മിറ്റികള്‍ പരിശോധിക്കും.