LiveTV

Live

National

‘കയ്യിലെ സീല്‍ മായും വരെ മാത്രം സഞ്ചരിക്കാം’; കശ്മീരിനെ വരച്ച് കാണിക്കുന്നു ഈ ചിത്രം

‘കയ്യിലെ സീല്‍ മായും വരെ മാത്രം സഞ്ചരിക്കാം’; കശ്മീരിനെ വരച്ച് കാണിക്കുന്നു ഈ ചിത്രം

രാജ്യത്തെ അതീവ സുരക്ഷാ മേഖലയാണ് കശ്മീർ. അറ്റമില്ലാത്ത ദുരിതവുമായി കഴിയുന്ന കശ്മീരിൽ നിന്നും അതിന്റെ തീവ്രമായ സുരക്ഷയെ വെളിവാക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

ഹെെവേകൾ തോറും സെെനിക ചെക് പോയിന്റുകളുള്ള നാടാണ് കശ്മീർ. സുരക്ഷാ കാരണങ്ങളാൽ ഓരോ ചെക് പോയിന്റുകൾ കടക്കുമ്പോഴും ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിക്കേണ്ടതുണ്ട്. ഇപ്രകാരം കശ്മീരിലെ വീട്ടിൽ നിന്നും തന്റെ ഓഫീസിലേക്ക് പോകുന്നതിനായി ഒരു പ്രദേശവാസിക്ക് സെെന്യം കയ്യിൽ സീൽ അടിച്ച് നൽകിയാണ് അനുമതി കൊടുത്തത്. കെെ കഴുകും വരെയാണ് ഇതിന്റെ സമയപരിധി.

കശ്മീരിൽ നിലനിൽക്കുന്ന കടുപ്പമേറിയ സുരക്ഷയെ സൂചിപ്പിക്കുന്ന സീൽ ചെയ്തുവെച്ച കയ്യിന്റെ ചിത്രം മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉൾപ്പടെയുള്ളവർ ഷെയർ ചെയ്തു.