LiveTV

Live

National

ജാലിയന്‍ വാലാബാഗിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ

2013ൽ ഇന്ത്യ സന്ദർശിച്ച അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ‍‍ഡേവിഡ് കാമറൂണും സംഭവത്തിൽ ഖേദം പ്രകടനം നടത്തിയിരുന്നു

ജാലിയന്‍ വാലാബാഗിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ

ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിയില്‍ ഖേദം പ്രകടനം നടത്തി ബ്രിട്ടൻ. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണ് സ്വാതന്ത്ര ചരിത്രത്തിലെ തുല്യതയില്ലാത്ത കൂട്ടക്കുരുതിയിൽ ഖേദ പ്രകടനം നടത്തിയത്. ബ്രിട്ടീഷ് പാര്‍ലമെന്റിലായിരുന്നു മേയുടെ ഖേദപ്രകടനം. നേരത്തെ, മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

1919ൽ അരങ്ങേറിയ കൂട്ടക്കുരുതിയുടെ നൂറാം വാർഷിക പരിപാടികൾ സംഘടിപ്പിക്കാൻ ഇന്ത്യ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് തെരേസ മേ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. ജാലിയൻ വാലാബാഗിൽ സംഭവിച്ചതിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി പറഞ്ഞ മേ, നഷ്ടപ്പെട്ടവരുടെ വേദനയിൽ ഖേദിക്കുന്നതായും പറഞ്ഞു. എന്നാല്‍ വിഷയത്തിൽ സ്പഷ്ടവും ഉപാധികളില്ലാത്തതുമായ ക്ഷമാപണമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവും ലേബർ പാർട്ടി തലവനുമായ ജെറമി കോർബിൻ ആവശ്യപ്പെട്ടു.

സ്വാതന്ത്ര സമരക്കാലത്തെ ഏറ്റവും രക്തരൂക്ഷിത കൂട്ടക്കുരുതിയായിരുന്നു 1919 ഏപ്രിൽ 13ന് അരങ്ങേറിയ ജാലിയൻ വാലാബാഗ് കൂട്ടഹത്യ. സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർക്ക് നേരെ നിറയൊഴിച്ച ബ്രിട്ടൻ, സംഭവത്തിൽ 400 പേർ കൊല്ലപ്പെട്ടുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മരണസഖ്യ ആയിരത്തിനും മുകളിലാണെന്നാണ് ഇന്ത്യൻ ചരിത്രകാരൻമാർ പറയുന്നത്.

നേരത്തെ, 2013ൽ ഇന്ത്യ സന്ദർശിച്ച അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ‍‍ഡേവിഡ് കാമറൂണും സംഭവത്തിൽ ഖേദം പ്രകടനം നടത്തുകയും, നടക്കാന്‍ പാടില്ലാത്ത അങ്ങേയറ്റം നാണം കെട്ട സംഭവമായിരുന്നു ജാലിയന്‍ വാലാബാഗെന്നും പറഞ്ഞിരുന്നു.