LiveTV

Live

National

നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘റെഡ് കാര്‍ഡ്’

തെരഞ്ഞെടുപ്പ് കാലത്ത് ‘നമോ ടി.വി’ പ്രദർശിപ്പിക്കേണ്ടെന്ന് ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ പോൾ പാനൽ വ്യക്തമാക്കി

നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘റെഡ് കാര്‍ഡ്’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പി.എം നരേന്ദ്രമോദി’യുടെ റിലീസ് തടഞ്ഞ നടപടി ‘നമോ ടി.വി’ക്കും ബാധകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പി.എം നരേന്ദ്ര മോദിയുടെ പ്രദർശനം തടഞ്ഞ കമ്മീ‍ൻ, സിനിമ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്നും വ്യക്തമാക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് ‘നമോ ടി.വി’ പ്രദർശിപ്പിക്കേണ്ടെന്നാണ് ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ പോൾ പാനൽ വ്യക്തമാക്കിയത്. ഇവ്വിധത്തിൽ സ്ഥാനാർഥിയുടെ പ്രചരണത്തിന് ഉപകരിക്കുന്ന പ്രത്യക്ഷമോ, പരോക്ഷമോ ആയ ഒന്നും അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. നേരത്തെ ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് മോദി ചിത്രത്തിന്റെ റിലീസ് കമ്മീഷൻ തടഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്ന ഏപ്രിൽ 11ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപ്പെട്ടത്. നേരത്തെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ, ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കേണ്ട വിഷയമാണെന്നും ഇതിൽ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.