LiveTV

Live

National

കനയ്യ കുമാർ തൊഴിൽ രഹിതൻ; 8 ലക്ഷത്തിന്റെ ആസ്തി

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് ബേഗുസരായി

കനയ്യ കുമാർ തൊഴിൽ രഹിതൻ;  8 ലക്ഷത്തിന്റെ ആസ്തി

മുൻ വിദ്യാർഥി നേതാവും ബിഹാറിലെ സി.പി.ഐ സ്ഥാനാർഥിയുമായ കനയ്യ കുമാറിന്റെ പേരിലുള്ള ആസ്തി 8.5 ലക്ഷം രൂപ. ബേഗുസരായിൽ നിന്നും ജനവിധി തേടുന്ന കനയ്യ കുമാർ സമർപ്പിച്ച സത്യവാങ്മൂല പ്രകാരം അഞ്ച് കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

മുൻ ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യ, 2016 ഫെബ്രുവരിയിൽ ഉമർ ഖാലിദിനും അനിർബാൻ ഭട്ടാചാര്യക്കും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട കുപ്രസിദ്ധമായ രാജ്യദ്രോഹ കേസും ഇതിൽ പെടും. അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി എന്നാരോപിച്ചായിരുന്നു മൂവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യവ്യാപകമായ വിദ്യാർഥി പ്രക്ഷോഭത്തിനാണ് ഈ അറസ്റ്റ് വഴിവെച്ചത്.

കനയ്യയുടെ കയ്യിൽ ക്യാഷായുള്ളത് 24,000 രൂപയും, നിക്ഷേപങ്ങളും ബാങ്ക് സേവിംഗ്സുമുൾപ്പടെ 3,57,848 രൂപയുമാണുള്ളത്. ബേഗുസരായിലെ രണ്ട് ലക്ഷം വിലയുള്ള തറവാട് ഭൂമിയും കനയ്യക്കുണ്ട്. പിതാവ് കർഷകനും അമ്മ അംഗൻവാടി ടീച്ചറമാണ്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന ബേഗുസരായിയിൽ കേന്ദ്ര മന്ത്രി
ഗിരിരാജ് സിംഗാണ് ബി.ജെ.പി സ്ഥാനാർഥി. ലാലു പ്രസാദ് യാദവിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ ആർ.ജെ.ഡി സ്ഥാനാർഥിയായി മത്സരിക്കുന്നത് മുതിർന്ന നേതാവ് തൻവീർ ഹനനാണ്.