LiveTV

Live

National

ബി.ജെ.പിയുടേത് ദീര്‍ഘ വീക്ഷണമില്ലാത്ത അഹങ്കാരം നിറഞ്ഞ പ്രകടനപത്രികയെന്ന് രാഹുല്‍ ഗാന്ധി

ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പത്രികകളെ താരതമ്യം ചെയ്തുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ്.

ബി.ജെ.പിയുടേത് ദീര്‍ഘ വീക്ഷണമില്ലാത്ത അഹങ്കാരം നിറഞ്ഞ പ്രകടനപത്രികയെന്ന് രാഹുല്‍ ഗാന്ധി

ബി.ജെ.പി പ്രകടന പത്രികയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പത്രികകളെ താരതമ്യം ചെയ്തുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ്. ദീര്‍ഘവീക്ഷണമില്ലാത്ത അഹങ്കാരം നിറഞ്ഞ പത്രികയാണ് ബി.ജെ.പിയുടേതെന്ന് രാഹുല്‍ വിമര്‍ശിച്ചു.

‘’ചർച്ചയിലൂടെയാണ് കോൺഗ്രസ് പ്രകടന പത്രികയുണ്ടാക്കിയത്. ദശലക്ഷം ഇന്ത്യൻ ജനതയുടെ ശബ്ദമാണത്, വിവേകം നിറഞ്ഞതും ശക്തവുമാണ്. അതേസമയം, അടച്ചിട്ട മുറിയില്‍ സൃഷ്ടിക്കപ്പെട്ട ബി.ജെ.പി പ്രകടന പത്രിക ഒരൊറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണ്. ദീര്‍ഘ വീക്ഷണമില്ലാത്തതും അഹങ്കാരം നിറഞ്ഞതുമാണ്.’’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ദേശീയതക്കും ഹിന്ദുത്വത്തിനും പ്രാമുഖ്യം നല്‍കുന്നതാണ് ബി.ജെ.പിയുടെ പ്രകടന പത്രിക. വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. രാമക്ഷേത്ര നിര്‍മാണവും ശബരിമല ആചാര സംരക്ഷണവും ഉറപ്പുവരുത്തുമെന്നും പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.