LiveTV

Live

National

ത്രിപുരയിലെ അതേ തന്ത്രം ഒഡീഷയിലും പ്രയോഗിച്ച് ബി.ജെ.പി

ത്രിപുരയാണ് ബി.ജെ.പിയുടെ മാതൃക. അതിശയകരങ്ങളായ സാദൃശ്യങ്ങളാണ് രണ്ടു സംസ്ഥാനങ്ങളും തമ്മിൽ. ഒന്നാമതായി, യുപിയിൽ പ്രയോഗിച്ചതു പോലെ, തീവ്രഹിന്ദുത്വ വാദം ത്രിപുരയിൽ ബി.ജെ.പി പ്രയോഗിച്ചിട്ടില്ല. ഒഡീഷയിലും..

ത്രിപുരയിലെ അതേ തന്ത്രം ഒഡീഷയിലും പ്രയോഗിച്ച് ബി.ജെ.പി

ത്രിപുരയിൽ ഉപയോഗിച്ച അതേ തന്ത്രമാണ് ബി.ജെ.പി ഒഡീഷയിലും പ്രയോഗിക്കുന്നത്. ഭരണവിരുദ്ധ വികാരം, കോൺഗ്രസ് നേതാക്കളുടെ കൂടുമാറ്റം, ഗോത്രവർഗ്ഗ പ്രീണനം തുടങ്ങി അത്ഭുതപ്പെടുത്തുന്ന സമാനതകളുണ്ട്, ഒഡീഷയും ത്രിപുരയും തമ്മിൽ.

ത്രിപുരയാണ് ബി.ജെ.പിയുടെ മാതൃക. അതിശയകരങ്ങളായ സാദൃശ്യങ്ങളാണ് രണ്ടു സംസ്ഥാനങ്ങളും തമ്മിൽ. ഒന്നാമതായി, യുപിയിൽ പ്രയോഗിച്ചതു പോലെ, തീവ്രഹിന്ദുത്വ വാദം ത്രിപുരയിൽ ബി.ജെ.പി പ്രയോഗിച്ചിട്ടില്ല. ഒഡീഷയിലും അങ്ങനെ തന്നെ. ത്രിപുരയിൽ ഹിന്ദുക്കൾ 85%, ഒഡീഷയിൽ 93%.

മറ്റൊന്ന്, ഭരണവിരുദ്ധ വികാരമാണ്. ത്രിപുരയിൽ കാൽ നൂറ്റാണ്ടോളം ഭരിച്ച ഇടതു സർക്കാരിനെതിരായിരുന്നു, ഭരണവിരുദ്ധ വികാരം. ഒഡീഷയിൽ ഇത് ഇരുപതാണ്ട് തികയ്ക്കുന്ന നവീൻ പട്നായിക്ക് സർക്കാരിനെതിരാണ്. ത്രിപുരയിൽ കോൺഗ്രസ് നേതാക്കളായിരുന്നു, ബി.ജെ.പിയുടെ ഉന്നം. ഒഡീഷയിൽ ഇതേ തന്ത്രം തന്നെയാണ് പയറ്റുന്നത്. ഗോത്രവർഗക്കാരെ ഉപയോഗിച്ചാണ് ഭരണം പിടിച്ചത്.

ഗോത്രവർഗ്ഗക്കാർ ത്രിപുരയിൽ 31%. ഒഡീഷയിൽ 24%. ഇവിടെ ബി.ജെ.പി അദ്ധ്യക്ഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഗോത്ര വിഭാഗങ്ങളെ സംഘടിപ്പിക്കുന്നത്. മാത്രമല്ല ഗോത്ര - കർഷക വിഭാഗങ്ങൾക്കു വേണ്ടി 20,000 കോടി രൂപയിലധികം വരുന്ന നേരിട്ടുള്ള കേന്ദ്ര പദ്ധതികളാണ് നിലവിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇതും തന്ത്രത്തിന്റെ ഭാഗം തന്നെ. ബി.ജെ.പിയുടെ പദ്ധതി നിര്‍വഹണം അത്ര എളുപ്പമാവില്ല. ബി.ജെ.ഡിയുടെ പ്രതിരോധവും കോണ്‍ഗ്രസിനുണ്ടായ നവോന്മേഷവും പ്രധാന തടസ്സങ്ങളാണ്.