LiveTV

Live

National

‘നോട്ടുനിരോധനം ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്

നോട്ട് അസാധുവാക്കൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് പുതിയ നോട്ടുകളുടെ മൂന്ന് സീരീസുകള്‍ രാജ്യത്തിന് പുറത്ത് സര്‍ക്കാര്‍ അച്ചടിച്ച് ഇന്ത്യയിലെത്തിച്ചെന്ന് കോണ്‍ഗ്രസ് 

‘നോട്ടുനിരോധനം ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി’;  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്

നോട്ട് അസാധുവാക്കൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് പുതിയ നോട്ടുകളുടെ മൂന്ന് സീരീസുകള്‍ രാജ്യത്തിന് പുറത്ത് സര്‍ക്കാര്‍ അച്ചടിച്ച് ഇന്ത്യയിലെത്തിച്ചെന്ന് കോണ്‍ഗ്രസ്. വ്യോമസേനയുടെ വിമാനത്തിലാണ് വ്യാജ നോട്ടുകള്‍ ഇന്ത്യയിലെത്തിച്ചതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു. അസാധുനോട്ടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ മാറ്റി നല്‍കിയെന്നും ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിയെടുത്തുവെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ട്. അമിത് ഷായാണ് ഇതിനുള്ള എല്ലാ സംവിധാനം ഒരുക്കിയതും നിയന്ത്രിച്ചതും. ഇപ്പോഴും നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നതിന്റെ തെളിവുകളും കോണ്‍ഗ്രസ് പുറത്തുവിട്ടു. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍ ഗോഡൗണ്‍ പ്രധാന കേന്ദ്രമാക്കി നടന്ന ഇടപാടിന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് പുതിയ അഴിമതി വെളിപ്പെടുത്തല്‍ നടത്തിയത്.