LiveTV

Live

National

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; ബി.ജെ.പി എം.എല്‍.എ അടക്കം അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

ക്വാക്കോണ്ടക്കും ശ്യാമഗിരിക്കും ഇടയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; ബി.ജെ.പി എം.എല്‍.എ അടക്കം അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢ് ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ബി.ജെ.പി എം.എല്‍.എ ബീമ മന്‍ദേവിയടക്കം അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. തെരെഞ്ഞെടുപ്പ് പ്രചരണത്തിന് പോകും വഴി ദന്തേവാഡയിലെ ക്വാക്കോണ്ടക്കും ശ്യാമഗിരിക്കും ഇടയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; ബി.ജെ.പി എം.എല്‍.എ അടക്കം അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

വഴിമധ്യേ സ്ഥാപിച്ച കുഴിബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തി വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു മാവോയിസറ്റ് സംഘം. ദന്തേവാഡയില്‍ സി.ആര്‍.പി.എഫും മാവോയിസറ്റുകളും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുകയാണ്. ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി.