LiveTV

Live

National

നാഗാലാന്‍ഡില്‍ ബി.ജെ.പിയില്‍ നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്

ബി.ജെ.പിയുടെ ആശയങ്ങളോടും തത്വങ്ങളോടും യോജിച്ചുപോകാന്‍ കഴിയില്ലെന്നും പ്രത്യേകിച്ച് പാര്‍ട്ടിയുടെ ഹിന്ദുത്വ അജണ്ടകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് പ്രവര്‍ത്തകരുടെ രാജി. 

നാഗാലാന്‍ഡില്‍ ബി.ജെ.പിയില്‍ നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാഗാലാന്‍ഡില്‍ ബി.ജെ.പിയില്‍ നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്. ബി.ജെ.പിയിലെ പ്രധാന 37 പ്രവര്‍ത്തകരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്. ഇവര്‍ നാഗാലാന്‍ഡ് യൂണിറ്റ് പ്രസിഡന്റിന് രാജിക്കത്ത് നല്‍കിയിട്ടുണ്ട്.

ബി.ജെ.പിയുടെ ആശയങ്ങളോടും തത്വങ്ങളോടും യോജിച്ചുപോകാന്‍ കഴിയില്ലെന്നും പ്രത്യേകിച്ച് പാര്‍ട്ടിയുടെ ഹിന്ദുത്വ അജണ്ടകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് പ്രവര്‍ത്തകരുടെ രാജി. തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന തലത്തില്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിലെ പ്രധാനികളുടെ നിലപാടുകളും പെരുമാറ്റവും ജുഗുപ്‌സാവഹമാണെന്നും രാജിക്കത്തില്‍ പറയുന്നു.

ഇന്തോ - നാഗാ സമാധാന ചര്‍ച്ചയിലെ കടുത്ത നിരാശ അടക്കം പ്രധാനമായും ആറു കാരണങ്ങളാണ് രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നാഗാലാന്‍ഡിലെ സാധാരണക്കാരായ ജനങ്ങള്‍ നിരാശരാണെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.