LiveTV

Live

National

ബി.ജെ.പി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; രാമക്ഷേത്ര നിര്‍മാണം ഉൾപ്പെടുത്തിയതായി സൂചന

ദേശ സുരക്ഷയും സ്ത്രീ ശാക്തീകരണവുമാണ് പ്രധാന അജണ്ടയെന്ന് നേതാവ് അരുണ്‍ ജെയ്റ്റ‍്‍ലി നേരത്തെ പറഞ്ഞിരുന്നു. സ്വാഭാവികമായും ഇവയ്ക്ക് പ്രാധാന്യം നല്‍കുന്നതാകും ഇന്ന് പുറത്തിറക്കുന്ന പ്രകടന പത്രിക. 

ബി.ജെ.പി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; രാമക്ഷേത്ര നിര്‍മാണം ഉൾപ്പെടുത്തിയതായി സൂചന

ബി.ജെ.പി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. ദേശ സുരക്ഷക്കും സ്ത്രീശാക്തീകരണത്തിനും പരിഗണന നല്‍കുന്നതാകും ബി.ജെ.പിയുടെ പ്രകടന പത്രിക. രാമക്ഷേത്ര നിര്‍മാണം പ്രകടന പത്രികയില്‍ ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ‌സൂചന.

ദേശ സുരക്ഷയും സ്ത്രീ ശാക്തീകരണവുമാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ‍്‍ലി നേരത്തെ പറഞ്ഞിരുന്നു. സ്വാഭാവികമായും ഇവയ്ക്ക് പ്രാധാന്യം നല്‍കുന്നതാകും ഇന്ന് പുറത്തിറക്കുന്ന ബി.ജെ.പി പ്രകടന പത്രിക. മിനിമം മാസവരുമാനം ഉറപ്പാക്കുന്ന കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ മറികടക്കുന്ന ജനകീയ പദ്ധതികളുടെ പ്രഖ്യാപനവും പ്രകടന പത്രികയില്‍ ഇടംപിടിച്ചേക്കും. ഇതിന് പുറമെ രാമക്ഷേത്ര നിര്‍മാണം വീണ്ടും പ്രകടനപത്രികയില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

കാലങ്ങളായുള്ള വാഗ്ദാനമായിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇതുമായി ബന്ധപ്പെട്ട ഒന്നും ചെയ്യാത്തതിനാല്‍ പ്രകടന പത്രികയിലിത് ഉൾപ്പെടുത്തേണ്ടെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തൃപ്തിപ്പെടുത്താന്‍ ഇത് ഉൾപ്പെടുത്തിയെന്നാണ് ലഭിക്കുന്ന സൂചന. ഇതിന് പുറമെ കാശി വിശ്വനാഥക്ഷേത്രത്തിനായുള്ള കോറിഡോര്‍ പദ്ധതി നടപ്പാക്കും, കശ്മീരിന്റെ പ്രത്യേകാവകാശം ഉറപ്പുവരുത്തുന്ന ഭരണഘടന അനുച്ഛേദം 370 എടുത്തുകളയും എന്നീ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ടെന്നാണ് വിവരം. ഇന്ന് പതിനൊന്ന് മണിക്കാണ് പ്രകടന പത്രികയുടെ പ്രകാശനം.