കാമുകിക്ക് നന്ദി പറഞ്ഞ് സിവില്‍ സര്‍വീസ് ഒന്നാം റാങ്ക് ജേതാവ് കനിഷക് കഠാരിയ
കാമുകിക്ക് കൂടി നന്ദി പറഞ്ഞാണ് ഐ.ഐ.ടി വിദ്യാർത്ഥിയും ഓൾ ഇന്ത്യ യു.പി.എസ്.സി ടോപ്പറുമായ കനിഷക് കഠാരിയയുടെ ഇതു വരെ കേട്ട് പരിചയമില്ലാത്ത മനോഹരമായ നന്ദി പ്രകടനം.

നേട്ടങ്ങളും അംഗീകാരങ്ങളും ലഭിക്കുമ്പോൾ മാതാപിക്കളോടും സഹോദരങ്ങളോടും നന്ദി പറയുന്നത് നിത്യ സംഭവമാണ്. പക്ഷെ എത്ര പേർ അവരുടെ നേട്ടത്തിന്റെ ക്രെഡിറ്റ് കാമുകനോ കാമുകിക്കോ നൽകിയ സംഭവങ്ങളുണ്ട്..? അത്തരമൊരു നന്ദി പ്രകടനമാണ് സിവില്‍ സര്‍വീസ് ഒന്നാം റാങ്ക് ജേതാവ് കനിഷക് കഠാരിയ നടത്തിയിരിക്കുന്നത്. കാമുകിക്ക് കൂടി നന്ദി പറഞ്ഞാണ് ഐ.ഐ.ടി വിദ്യാർത്ഥിയും ഓൾ ഇന്ത്യ യു.പി.എസ്.സി ടോപ്പറുമായ കനിഷക് കഠാരിയയുടെ ഇതു വരെ കേട്ട് പരിചയമില്ലാത്ത മനോഹരമായ നന്ദി പ്രകടനം.
"ഇത് വളരെയധികം ആശ്ചര്യമുള്ള ഒരു നിമിഷമാണ്. ഒന്നാം റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാ വിധ സഹായങ്ങൾക്കും ധാർമിക പിന്തുണക്കും മാതാപിതാക്കളോടും സഹോദരിയോടും പിന്നെ എന്റെ കാമുകിയോടും നന്ദി പറയുന്നു. ആളുകൾ എന്നെ ഒരു നല്ല ഭരണാധികാരി ആയി കാണാനാണ് ആഗ്രഹിക്കുന്നത്. അത് കൃത്യമായി നിർവഹിക്കുക എന്നതാണ് എന്റെ ഉദ്ദേശവും." കനിഷക് എ.എൻ.ഐയോട് പറഞ്ഞു. അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ സ്രുഷ്ടി ജയന്ത് ദേശ്മുഖിനാണ് വനിതകളില്‍ ഒന്നാം സ്ഥാനം.