LiveTV

Live

National

‘തെരച്ചിൽ പാർട്ടിക്ക് സ്വാഗതം’ റെയ്ഡുകൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കരിവാരി തേക്കാനുള്ള ബി.ജെ.പിയുടെ ശ്രമമെന്ന് ചിദംബരം

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അടുത്ത സഹായിയുടെ വസതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ റെയ്ഡിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ചിദംബംരത്തിന്റെ ട്വീറ്റ്.

‘തെരച്ചിൽ പാർട്ടിക്ക് സ്വാഗതം’ റെയ്ഡുകൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കരിവാരി തേക്കാനുള്ള ബി.ജെ.പിയുടെ ശ്രമമെന്ന് ചിദംബരം

തമിഴ്‌നാട്ടിലെ തന്റെ വീട് ഉടന്‍ തന്നെ റെയ്ഡ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടങ്കോലിടാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി തുടങ്ങിയതായും അദ്ദേഹം ആരോപിക്കുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അടുത്ത സഹായിയുടെ വസതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ റെയ്ഡിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ചിദംബംരത്തിന്റെ ട്വീറ്റ്.

ചെന്നൈയിലെ ശിവഗംഗ മണ്ഡലത്തിലുള്ള തന്റെ വസതിയില്‍ റെയ്ഡ് നടത്താനാണ് ആദായ നികുതി വകുപ്പിന്റെ പ്ലാന്‍ എന്ന് ഞാന്‍ പറയുന്നു. തെരച്ചില്‍ സംഘത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യും. ഞങ്ങള്‍ക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് ആദായനികുതി വകുപ്പിന് അറിയാം, അവരും മറ്റ് ഏജന്‍സികളും ഇതിന് മുമ്പും ഞങ്ങളുടെ വീടുകളില്‍ റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും ചിദംബംരം ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.