LiveTV

Live

National

‘കശ്മീരിനെ ഒരു തുറന്ന ജയിലാക്കാൻ അനുവദിക്കില്ല’ ദേശീയപാത നിരോധനത്തിനെതിരെ കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ

രാഷ്ട്രീയ വ്യത്യാസങ്ങളെല്ലാം മാറ്റി വെച്ച് ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികളെല്ലാം രണ്ടാഴ്ചയായി നിലനില്‍ക്കുന്ന സിവിലിയൻ ട്രാഫിക് നിരോധനത്തിനെതിരെ ഒരുമിച്ചിരിക്കുകയാണ്.

‘കശ്മീരിനെ ഒരു തുറന്ന ജയിലാക്കാൻ  അനുവദിക്കില്ല’ ദേശീയപാത നിരോധനത്തിനെതിരെ കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ

രാഷ്ട്രീയ വ്യത്യാസങ്ങളെല്ലാം മാറ്റി വെച്ച് ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികളെല്ലാം രണ്ടാഴ്ചയായി നിലനില്‍ക്കുന്ന സിവിലിയൻ ട്രാഫിക് നിരോധനത്തിനെതിരെ ഒരുമിച്ചിരിക്കുകയാണ്. നിരോധനത്തെ പ്രതിരോധിക്കണമെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സംസ്ഥാനത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.

"ജനങ്ങളോട് എന്റെ അഭ്യർത്ഥനയാണ്, ഈ നിരോധനത്തിനെതിരെ നിങ്ങൾ പ്രതികരിക്കുക. നിങ്ങൾക്ക് പോകേണ്ട ഇടങ്ങളിലെല്ലാം നിങ്ങൾ യാത്ര ചെയ്യുക. നമ്മൾ ഈ നിരോധനത്തെ കോടതിയിൽ വെല്ലുവിളിക്കുക തന്നെ ചെയ്യും." മെഹബൂബ പറഞ്ഞു.

"ഇത് കശ്മീരാണ്, ഫലസ്തീനല്ല, ഞങ്ങളുടെ പ്രിയപ്പെട്ട നാടിനെ ഒരു തുറന്ന ജയിലാക്കാൻ ഞങ്ങൾ അനുവദിക്കില്ല." പീപ്പിൾസ് ഡെമോക്രാറ്റിക്‌ ചീഫും പാർട്ടിയുടെ മറ്റു നേതാക്കളും ട്വീറ്റ് ചെയ്തു. നിരോധനത്തിനെ 'ബുദ്ധിഹീനം' എന്ന് ഒമർ അബ്ദുല്ല ട്വീറ്റില്‍ കുറിച്ചു. നാഷണൽ കോൺഫറൻസ് നേതാവും നിരോധനത്തെ തുടർന്നുള്ള അസൗകര്യങ്ങളെ ഉയർത്തിക്കാട്ടി.

“ഇത് കശ്മീരാണ്, ഫലസ്തീനല്ല, ഞങ്ങളുടെ പ്രിയപ്പെട്ട നാടിനെ ഒരു തുറന്ന ജയിലാക്കാൻ ഞങ്ങൾ അനുവദിക്കില്ല.”

ജമ്മു കശ്മീർ ബി.ജെ.പി സഖ്യത്തിലെ നേതാക്കളിലൊരാളായ സജ്ജാദ് ലോൺ നിരോധനത്തെ 'മാനവിക ദുരന്തമായിട്ടാണ്' വിശേഷിപ്പിച്ചത്. ഗവർണറോട് എത്രയും പെട്ടെന്ന് നിരോധനം എടുത്ത് കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബുധനാഴ്ചയും ഞായറാഴ്ചയും ബാരാമുള്ള മുതൽ ഉധംപൂർ വരെയുള്ള ഹൈവേ സുരക്ഷാ സന്നാഹങ്ങൾക്കായി തുറക്കുമെന്നുള്ള സർക്കാർ നിർദേശം നേരത്തെ തന്നെയുണ്ടായിരുന്നു. യാത്രാ നിരോധം ഉറപ്പു വരുത്താനായി സുരക്ഷാ സൈന്യം 270കിലോ മീറ്റർ നീളമുള്ള ഹൈവേയിലൂടെ യാത്ര ചെയ്തിരുന്നു.

ഫെബ്രുവരിയിൽ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നടന്ന ചാവേർ ആക്രമണത്തിൽ സി.ർ.പി.ഫ് ജവാന്മാർ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, ഇത്തരം ആക്രമണങ്ങള്‍ തടയാൻ വേണ്ടിയാണ് നിരോധനം ഏർപ്പെടുത്തിരിക്കുന്നത്. അടിയന്തര സേവനങ്ങൾക്കായി സ്പെഷ്യൽ ട്രാവൽ പാസുകൾ ഹാജരാക്കാൻ ഡ്യൂട്ടി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.