LiveTV

Live

National

ഗുജ്ജാര്‍ വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വനിതയായി ഡോ. രഹ്‌ന ബഷീര്‍ 

ഒറ്റപ്പെടുത്തലിന്റെയും പീഡനങ്ങളുടേയും ഹിന്ദുത്വ ഭീകരവാദികളുടെ പീഡനങ്ങളുടേയും കഥകള്‍ മാത്രം പറയാനുള്ള ഗുജ്ജാര്‍ വിഭാഗത്തില്‍ നിന്നാണ് ഡോ. രഹ്‌ന ബഷീര്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്നം കൈക്കുള്ളിലാക്കിയത്

 ഗുജ്ജാര്‍ വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വനിതയായി ഡോ. രഹ്‌ന ബഷീര്‍ 

കണ്ണീരുണങ്ങാത്ത ഒരു നാട്ടില്‍ നിന്നുമാണവള്‍ സിവില്‍ സര്‍വീസ് എന്ന വലിയ സ്വപ്നത്തിലേക്ക് നടന്ന് കയറിയത്. ജമ്മു-കശ്മീരിലെ നാടോടികളായ ഗുജ്ജാര്‍ വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വനിതയാണ് ഡോ. രഹ്‍ന ബഷീര്‍. ജമ്മു കശ്മീര്‍ അതിര്‍ത്തി പ്രദേശമായ പൂഞ്ചിലെ സല്‍വാ വില്ലേജാണ് രഹ്‍നയുടെ നാട്. ഒറ്റപ്പെടുത്തലിന്റെയും പീഡനങ്ങളുടേയും ഹിന്ദുത്വ ഭീകരവാദികളുടെ പീഡനങ്ങളുടേയും കഥകള്‍ മാത്രം പറയാനുള്ള ഗുജ്ജാര്‍ വിഭാഗത്തില്‍ നിന്നാണ് ഡോ. രഹ്‌ന ബഷീര്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്നം കൈക്കുള്ളിലാക്കിയത്.

187ാം റാങ്ക് നേടിയാണ് ഈ മിടുക്കി രാജ്യത്തിന്റെ അഭിമാനമായത്. തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് രഹ്‍ന ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. ആദ്യം ഡോക്ടര്‍ ആവണമെന്നായിരുന്നു ആഗ്രഹം. 2016ല്‍ കശ്മീരിലെ സൗറയിലുള്ള ഷെര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും എം.ബി.ബി.എസ് നേടി ആ ആഗ്രഹം സാധിച്ചു. തുടര്‍ന്ന് ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെ മെഡിക്കല്‍ ആരോഗ്യ മേഖലയിലെ നിരവധി കള്ളക്കളികള്‍ക്ക് രഹ്‌ന സാക്ഷിയായി. ഇതോടെ ഇത്തരം കാര്യങ്ങള്‍ ഇല്ലാതാക്കാനായി ഭരണ നിര്‍വഹണ രംഗത്ത് എത്തണമെന്ന് അവള്‍ നിശ്ചയിച്ചു. അങ്ങനെയാണ് സിവില്‍ സര്‍വീസിനായി പഠിച്ചു തുടങ്ങിയത്.

 ഗുജ്ജാര്‍ വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വനിതയായി ഡോ. രഹ്‌ന ബഷീര്‍ 

2016ലും 2017ലും സിവില്‍ സര്‍വീസ് നേടിയ അനിയന്‍ ആമിര്‍ ബഷീറാണ് രഹ്‌നയുടെ പ്രചോദനം. ഇന്ത്യന്‍ റവന്യു സര്‍വീസിലാണ് ആമിര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇത്തവണത്തെ പരീക്ഷയില്‍ ജമ്മുവില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ഏഴ് പേരില്‍ ഒരാളാണ് രഹ്‌ന. ഗുജ്ജാര്‍ സമൂഹത്തിന്റെ അതിജീവനത്തെയാണ് രഹ്‍നയുടെ വിജയം പ്രതിഫലിപ്പിക്കുന്നതെന്ന് ഗുജ്ജാര്‍ ദേശ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തലവന്‍ ജാവേദ് റാഹി പറയുന്നു. ഓരോ വര്‍ഷവും രണ്ടോ മൂന്നോ പേര്‍ ഗുജ്ജാര്‍ വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടാറുണ്ടെന്നും റാഹി ചൂണ്ടിക്കാട്ടി.

കശ്മീരികള്‍ക്കും ദോഗ്രകള്‍ക്കും ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഗോത്രവംശമാണ് ഗുജ്ജാറുകള്‍. ഘുലാം ഷാ ബാദുഷ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായി മാറിയ മസൂദ് ചൗധരിയാണ് ഗുജ്ജാര്‍ സമൂഹത്തില്‍ നിന്നും ആദ്യമായി പൊലീസ് ഓഫീസറായ വ്യക്തി. ഇദ്ദേഹം പിന്നീട് പൊലീസ് ഐ.ജിയായി വിരമിക്കുകയായിരുന്നു. 2006 മുതല്‍ 2008 വരെയുള്ള മൂന്ന് വര്‍ഷം തുടര്‍ച്ചയായി സിവില്‍ സര്‍വീസ് നേടിയ രെവാദ സാലമാണ് ഗുജ്ജാറുകള്‍ക്കിടയില്‍ ആദ്യമായി ഈ നേട്ടം കരസ്ഥമാക്കുന്നത്. പിന്നീട് 2008ല്‍ ഐജാസ് ചൗധരി, 2009ല്‍ ഡോ. ഷാഹിദ് ഇഖ്ബാല്‍ എന്നിവരും ഈ നേട്ടത്തിന് അര്‍ഹരായിട്ടുണ്ട്.