LiveTV

Live

National

ഗുരുഗ്രാമില്‍ ഇറച്ചിക്കടകള്‍ക്കു നേരെ ഹിന്ദുസേനയുടെ ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍

രാകേഷ്, പ്രമോദ് സിംഗ് എന്നീ സേനാ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്

ഗുരുഗ്രാമില്‍ ഇറച്ചിക്കടകള്‍ക്കു നേരെ ഹിന്ദുസേനയുടെ ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ നവരാത്രി ആഘോഷത്തിന്‍റെ പേരില്‍ ഇറച്ചിക്കടകള്‍ ബലമായി അക്രമിച്ച് അടപ്പിക്കാന്‍ ശ്രമിച്ച രണ്ട് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാകേഷ്, പ്രമോദ് സിംഗ് എന്നീ സേനാ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ബലമായി കടകള്‍ അടപ്പിക്കുകയും വ്യാപാരികളെ മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

നവരാത്രി ആഘോഷം കഴിയുന്നതു വരെ കടകള്‍ തുറക്കരുതെന്നാണ് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ഇറച്ചിക്കട വ്യാപാരികള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ 40ഓളം വരുന്ന സേനാ പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നു. ഇരുമ്പ് പൈപ്പ്, ഹോക്കി സ്റ്റിക്ക്, വടി മുതലായവ ഉപയാഗിച്ച് റോഡിലൂടെ സേനാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നുവെന്ന് ഡി.സി.പി സുമര്‍ സിംഗ് പറഞ്ഞു.

200 ഓളം വരുന്ന ഹിന്ദു സേനാ പ്രവര്‍ത്തകര്‍ ശനിയാഴ്ച ഗുരുഗ്രാമിലെ വിവിധയിടങ്ങളിലായി മാര്‍ച്ച് നടത്തിയിരുന്നു. പാലംവിഹാര്‍, ബദ്ഷാഹ്പൂര്‍, ഓം വിഹാര്‍ എന്നിവടങ്ങളിലെ 250ഓളം വരുന്ന ഇറച്ചിക്കടകള്‍ ബലമായി അടപ്പിച്ചിരുന്നു.