LiveTV

Live

National

ബംഗാളില്‍ ബി.ജെ.പി ഗാനത്തിന് വിലക്ക്, കോണ്‍ഗ്രസ് ഗാനത്തിലെ വരികള്‍ നീക്കി

ഐ.പി.എസ് ഉദ്യോഗസ്ഥരെ മാറ്റിയതിനെച്ചൊല്ലി മമത ബാനര്‍ജി നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി...

ബംഗാളില്‍ ബി.ജെ.പി ഗാനത്തിന് വിലക്ക്, കോണ്‍ഗ്രസ് ഗാനത്തിലെ വരികള്‍ നീക്കി

പ്രചാരണം കനത്തതോടെ രാഷ്ട്രീയ കക്ഷികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലെ പോരും രൂക്ഷമാകുന്നു. പശ്ചിമബംഗാളിലെ ബി.ജെ.പിയുടെ പ്രചാരണഗാനത്തിന് കമ്മീഷന്റെ വിലക്ക്. കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രചാരണഗാനത്തിലെ ചിലവരികള്‍ നീക്കി. ന്യായ് പദ്ധതിക്ക് പ്രാധാന്യം നല്‍കി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി.

അബ് ഹോഗാ ന്യായ്... ഇനി പുലരും നീതി... എന്നാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ദരിദ്ര കുടുംബങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിക്കാണ് മുദ്രാവാക്യത്തിലും പ്രചാരണഗാനത്തിലും പ്രാമുഖ്യം. സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിമര്‍ശത്തെ തുടര്‍ന്ന് ഗാനത്തിലെ ചിലവരികള്‍ നീക്കം ചെയ്തു.

കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോ ആണ് തൃണമൂല്‍ ഇനിയില്ല എന്ന ബി.ജെ.പിയുടെ പ്രചാരണഗാനം തയ്യാറാക്കിയത്. മുന്‍കൂര്‍ അനുമതി വാങ്ങാത്ത ഗാനം ഇനി ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഐ.പി.എസ് ഉദ്യോഗസ്ഥരെ മാറ്റിയതിനെച്ചൊല്ലി മമത ബാനര്‍ജി നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടക്കാനാണ് മാറ്റമെന്ന് കമ്മീഷന്റെ മറുപടി. ബംഗാളിലെ കുച്ച് ബീഹാറില്‍ പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദി - മമത സര്‍ക്കാറിനെയും പ്രതിപക്ഷ സഖ്യത്തിനെയും രൂക്ഷമായി വിമര്‍ശിച്ചു.