LiveTV

Live

National

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതെങ്ങനെ?  വെളിപ്പെടുത്തലുമായി ലാലു പ്രസാദ് യാദവ് 

ഈ പ്രശ്‌നം വളര്‍ന്നാല്‍ സര്‍ക്കാറിന്റെ പതനത്തിന് തന്നെ വഴിവെച്ചേക്കുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. അത് ബിഹാറില്‍ തന്റെ സര്‍ക്കാറിനെയും അപകടത്തിലാക്കുമായിരുന്നു.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്  നടപ്പിലാക്കിയതെങ്ങനെ?   വെളിപ്പെടുത്തലുമായി ലാലു പ്രസാദ് യാദവ് 

പിന്നോക്ക വിഭാഗക്കാര്‍ക്ക്(ഒബിസി) സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വി.പി സിങ് സര്‍ക്കാര്‍ നടപ്പിലാക്കിയത് തന്റെ ഉപദേശപ്രകാരമെന്ന് ലാലുപ്രസാദ് യാദവ്. ഞാനൊറ്റക്കാണ് ശിപാര്‍ശ നടപ്പിലാക്കാന്‍ വി.പി സിങിനെ പ്രേരിപ്പിച്ചതെന്ന് ലാലു പ്രസാദ് യാദവ് പറയുന്നു. ‘ഗോപാല്‍ഗഞ്ച് ടു റെയ്‌സിന’ എന്ന തന്റെ ആത്മകഥയിലാണ് ലാലുവിന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി വി.പി സിങും ഉപപ്രധാനമന്ത്രിയായിരുന്ന ദേവി ലാലും തമ്മിലെ അസ്വാരസ്യം ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു തന്റെ നിര്‍ദ്ദേശമെന്നും ലാലു വെളിപ്പെടുത്തുന്നു.

പുസ്തകത്തില്‍ നിന്ന്:

1989ല്‍ വി.പി സിങിന്റെ കീഴില്‍ കേന്ദ്രത്തില്‍ നാഷണല്‍ ഫ്രണ്ട് അധികാരത്തിലെത്തിയ കാലം. പ്രധാനമന്ത്രിയായിരുന്ന വി.പി സിങും ഉപപ്രധാനമന്ത്രിയായിരുന്ന ദേവി ലാലും തമ്മില്‍ മികച്ച ബന്ധമായിരുന്നില്ല. വിരുദ്ധ പ്രസ്താവനകളുമായി അവരെന്നും വാര്‍ത്തകളില്‍ ഇടം നേടും. അത് ഗവര്‍മെന്റിന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കും വിധമായിരുന്നു.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്  നടപ്പിലാക്കിയതെങ്ങനെ?   വെളിപ്പെടുത്തലുമായി ലാലു പ്രസാദ് യാദവ് 

ഈ പ്രശ്‌നം വളര്‍ന്നാല്‍ സര്‍ക്കാറിന്റെ പതനത്തിന് തന്നെ വഴിവെച്ചേക്കുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. അത് ബിഹാറില്‍ തന്റെ സര്‍ക്കാറിനെയും അപകടത്തിലാക്കുമായിരുന്നു. വി.പി സിങ് മന്ത്രിസഭയെ നിലനിര്‍ത്താന്‍ 1990 ഓഗസ്റ്റില്‍ ഞാനൊരു പദ്ധതിക്ക് രൂപം നല്‍കി. പിന്നാലെ വി.പി സിങുമായുള്ള കൂടിക്കാഴ്ചക്ക് സമയം ചോദിച്ചു. ഉടന്‍ തന്നെ അനുവാദം ലഭിച്ചു.

എല്ലാ ബഹുമാനത്തോടെയും ഞാനദ്ദേഹത്തോട് പറഞ്ഞു, ദേവി ലാലിനെതിരെ നിങ്ങള്‍ കര്‍ശന നടപടിയെടുക്കണം, അല്ലെങ്കില്‍ ഈ സര്‍ക്കാര്‍ താഴെ വീഴും. രാഷ്ട്രീയത്തില്‍ നല്ല വകതിരിവുള്ള അദ്ദേഹം പറഞ്ഞു, ജാട്ടുകളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും പിന്തുണയുള്ള നേതാവാണ് ദേവിലാല്‍. അവര്‍ക്കെതിരെ ഞാന്‍ നടപടിയെടുത്താല്‍ എനിക്കതത്ര നല്ലതാവില്ല. പിന്നെ എന്നെ പിന്നോക്ക വിരുദ്ധനായും പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവനായുമൊക്കെ ചിത്രീകരിക്കപ്പെടും.

സര്‍ക്കാര്‍ ജോലികളില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം ശിപാര്‍ശ ചെയ്തുള്ള മണ്ഡല്‍ കമ്മീഷന്‍ നിങ്ങളുടെ മേശപ്പുറത്ത് പൊടിപിടിച്ച് കിടപ്പുണ്ട്. ഉടന്‍ തന്നെ അത് നടപ്പിലാക്കണം.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്  നടപ്പിലാക്കിയതെങ്ങനെ?   വെളിപ്പെടുത്തലുമായി ലാലു പ്രസാദ് യാദവ് 

അപ്പോള്‍ ഞാന്‍(ലാലു) പറഞ്ഞു, അതിനൊരു വഴിയുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം ശിപാര്‍ശ ചെയ്തുള്ള മണ്ഡല്‍ കമ്മീഷന്‍ നിങ്ങളുടെ മേശപ്പുറത്ത് പൊടിപിടിച്ച് കിടപ്പുണ്ട്. ഉടന്‍ തന്നെ അത് നടപ്പിലാക്കണം. അങ്ങനെ സംഭവിച്ചാല്‍ ദേവിലാല്‍ പ്രചരിപ്പിക്കാനിടയുള്ള ഇത്തരം ആരോപണങ്ങള്‍ ഏല്‍ക്കില്ലെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. പക്ഷേ പ്രധാനമന്ത്രിക്ക് എന്റെ അഭിപ്രായത്തില്‍ താല്‍പര്യമില്ലായിരുന്നു. ഞാനദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ചു. പാവപ്പെട്ടവരുടെ മിശിഹയായി ഉയരുമെന്നും രാഷ്ട്രീയത്തില്‍ താങ്കള്‍ ദേവിലാലിനെക്കാളും കരുത്തനാകും എന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്  നടപ്പിലാക്കിയതെങ്ങനെ?   വെളിപ്പെടുത്തലുമായി ലാലു പ്രസാദ് യാദവ് 

ഞാന്‍ പറഞ്ഞതിനോട് പതിയെ അദ്ദേഹം യോജിക്കാന്‍ തുടങ്ങി. ഈ സന്ദര്‍ശന വേളയില്‍ എവിടെയാണ് തങ്ങുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ചാണക്യപുരയിലെ ബിഹാര്‍ ഭവനിലുണ്ടെന്നും ഏത് സമയത്തും എന്നെ വിളിക്കാമെന്നും പറഞ്ഞു. മന്ത്രിസഭ വിളിച്ച് ഉടന്‍ ശിപാര്‍ശ നടപ്പിലാക്കണമെന്നും ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാക്കളായ ശരദ് യാദവ്, രാം വിലാസ് പാസ്വാന്‍ എന്നിവര്‍ക്കൊന്നും പ്രധാനമന്ത്രിയുമായുള്ള എന്റെ സന്ദര്‍ശനത്തെപ്പറ്റി അറിയില്ലായിരുന്നു.

അങ്ങനെ ആ തീരുമാനം നടപ്പിലായി. ഞാന്‍ ബിഹാര്‍ ഭവനില്‍ നിന്ന് മടങ്ങിയ ശേഷം വി.പി സിങ് മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്ത് മണ്ഡല്‍ കമ്മീഷന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. അതിന്റെ ഒരു കോപ്പി എനിക്ക് അയച്ചുതരികയും ചെയ്തു. അത് ഞാന്‍ എന്റെ പെട്ടിയിലാക്കി പാറ്റ്‌നയിലേക്ക് തിരിച്ചു.