LiveTV

Live

National

ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമം; മാധ്യമപ്രവര്‍ത്തകനെ തല്ലിച്ചതച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ആളൊഴിഞ്ഞ കസേരകളുടെ ചിത്രം കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന് മര്‍‍ദ്ദനം.

ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമം;  മാധ്യമപ്രവര്‍ത്തകനെ തല്ലിച്ചതച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ആളൊഴിഞ്ഞ കസേരകളുടെ ചിത്രം കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന് മര്‍‍ദ്ദനമേറ്റു. തമിഴ്നാട്ടിലെ വിരുധനഗറിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകനായ ആര്‍.എം മുത്തുരാജിനെ മര്‍‍ദ്ദിച്ചത്. ഒരു തമിഴ് ആഴ്ച്ചപ്പതിപ്പിലെ ഫോട്ടോഗ്രാഫറാണ് മുത്തുരാജന്‍.

ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമം;  മാധ്യമപ്രവര്‍ത്തകനെ തല്ലിച്ചതച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അഴഗിരി ഉള്‍പ്പെടെ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് മാധ്യമപ്രവര്‍ത്തകന് മര്‍‍ദ്ദനമേറ്റത്. യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മാധ്യമപ്രവര്‍ത്തകര്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത്. നേതാക്കളെത്തിയിട്ടും പരിപാടിയുടെ സദസ്സ് ശൂന്യമായിരുന്നു. ഈ സദസ്സിന്റെ ചിത്രം പകര്‍ത്താനായിരുന്നു മുത്തുരാജിന്റെ ശ്രമം. മാധ്യമപ്രവര്‍ത്തകന്‍ ചിത്രമെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടംച്ചേര്‍ന്ന് മുത്തുരാജിനെ ആക്രമിക്കുകയായിരുന്നു. മുത്തുരാജിന്റെ കാമറയും അക്രമിസംഘം നശിപ്പിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സ്ഥലത്തുണ്ടായിരുന്ന മറ്റു ഫോട്ടോഗ്രാഫര്‍മാര്‍ക്കും പരിക്കേറ്റു.

മാധ്യമ പ്രവര്‍ത്തകനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവം അങ്ങേയറ്റം മൃഗീയമാണെന്ന് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതെന്നും ബി.ജെ.പി ആരോപിച്ചു.