LiveTV

Live

National

വീണ്ടും ഫോട്ടോഷോപ്പ് വിവാദം സൃഷ്ടിച്ച് ബി.ജെ.പി നേതാവ് 

ഫോട്ടോഷോപ്പ് വിവാദത്തില്‍ അകപ്പെട്ട് ബി.ജെ.പി നേതാവ് സമ്പിത്ത് പാത്ര.

വീണ്ടും ഫോട്ടോഷോപ്പ് വിവാദം സൃഷ്ടിച്ച് ബി.ജെ.പി നേതാവ് 

നിര്‍ധനരായ കുടുംബത്തോടൊപ്പം വഴിയരികിലിരുന്നു ഭക്ഷണം കഴിക്കുന്ന സമ്പിത്ത് പാത്രയുടെ ചിത്രം വൈറലായിരുന്നു, എന്നാല്‍, ഈ വ്യാജമാണെന്നും ഇത് മോദി ഗവണ്‍മെന്റിന്റെ പരാജയമാണെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയും മുന്‍കാല നടിയുമായ നഗ്മ മൊറാ‍‍ര്‍ജി പ്രതികരിച്ചു. പോസ്റ്റ് ചെയ്തപ്പോള്‍ തന്നെ 358 റിട്വീറ്റ്സും 939 ലൈക്കുകളും നേടിയിരുന്നു.

മോദി ഗവൺമെന്റിന്റെ വാഗ്ദാനങ്ങളായ ഉജ്വല്‍ ഗ്യാസ്, ഡിജിറ്റൽ ഇന്ത്യ, ഇലക്ട്രിഫിക്കേഷൻ, സ്വച്ഛ് ഭാരത്, സ്മാർട്ട് സിറ്റി തുടങ്ങിയവയ പല സൗകര്യങ്ങളും ലംഘിക്കപ്പെട്ടു എന്ന് ജനങ്ങള്‍ക്ക് ഓര്‍മ്മപ്പെടുത്തുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ്സ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

വഴിയരികില്‍ ഭക്ഷണം പാചകം ചെയ്തിരുന്ന ദമ്പതികളുടെ ചിത്രത്തോടൊപ്പം സമ്പിത്ത് പാത്രയുടെ ചിത്രം യോജിപ്പിക്കുകയായിരുന്നു.

വീണ്ടും ഫോട്ടോഷോപ്പ് വിവാദം സൃഷ്ടിച്ച് ബി.ജെ.പി നേതാവ് 
വീണ്ടും ഫോട്ടോഷോപ്പ് വിവാദം സൃഷ്ടിച്ച് ബി.ജെ.പി നേതാവ്