LiveTV

Live

National

‘രാജ്യത്ത് ഇന്നുള്ള രണ്ട് ഭീഷണികള്‍ മോദിയും അമിത് ഷായും’

സെെന്യം രാജ്യത്തിന് കാവൽ നിൽക്കുമ്പോൾ ഇവർ സെെന്യത്തെ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും രാജ് താക്കറെ പറഞ്ഞു

‘രാജ്യത്ത് ഇന്നുള്ള രണ്ട് ഭീഷണികള്‍ മോദിയും അമിത് ഷായും’

രാജ്യത്തിന് ഭീഷണിയായി ഇന്ന് രണ്ട് പേരെയുള്ളുവെന്നും അത് നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുമാണെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ. ശിവസേനയുടെ പരിപാടിക്കായി അധ്യക്ഷൻ ഉദ്ധവ് താക്കറെക്കൊപ്പം മോദിയെയും അമിത് ഷായും മഹാരാഷ്ട്രയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് രാജ് താക്കറെയുടെ ആക്രമണം.

താൻ കോൺഗ്രസിന്റെ ആളാണെന്നാണ് ചിലർ പറയുന്നത്. എന്നാൽ എം.എൻ.എസ് ഈ തെരഞ്ഞെടുപ്പിൽ എവിടെയും മത്സരിക്കുന്നില്ലെന്ന് താക്കറെ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തെ ഉപയോഗിച്ച് വരെ രാഷ്ട്രിയം കളിക്കുകയാണ് പ്രധാനമന്ത്രിയും അമിത് ഷായും. സെെന്യം രാജ്യത്തിന് കാവൽ നിൽക്കുമ്പോൾ ഇവർ സെെന്യത്തെ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും രാജ് താക്കറെ പറഞ്ഞു.

‘രാജ്യത്ത് ഇന്നുള്ള രണ്ട് ഭീഷണികള്‍ മോദിയും അമിത് ഷായും’

‘ഫേക്കു’ എന്ന് നെറ്റിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് മോദിയുടെ ചിത്രമാണ് ലഭിക്കുക. പാകിസ്താനിലേക്ക് ലവ് ലെറ്റർ അയക്കുന്നവൻ എന്ന് മൻമോഹൻ സിംഗിനെ പരിഹസിച്ച മോദി, ക്ഷണിക്കാതെ പാകസിതാനിൽ പോയി കേക്ക് കഴിച്ച വ്യക്തിയാണെന്നും കുറ്റപെടുത്തി.

നരേന്ദ്ര മോദിയുടെ മുൻ കാലങ്ങളിലെ പ്രസ്താവനകളുടെ പത്ര കട്ടിംഗുകളും വീഡിയോ ക്ലിപ്പുകളും വെച്ച് ആഞ്ഞടിച്ച രാജ് താക്കറെ, കാശ്മീർ വിഷയം മുതൽ ആധാർ കാർഡ് വരെയുള്ള കാര്യങ്ങളിലുണ്ടായ പ്രധാനമന്ത്രിയുടെ മലക്കം മറിച്ചിലുകൾ ചൂണ്ടിക്കാണിച്ചു. പൊതുതെരഞ്ഞെടുപ്പിന് ശേഷം വരുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് എം.എന്‍.എസ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.