LiveTV

Live

National

‘അദ്വാനിയുടെ അറസ്റ്റും വ്യാജ പ്രചാരണങ്ങളും’; ലാലു പ്രസാദ് യാദവിന്റെ ആത്മകഥയിലെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

എനിക്കറിയാമായിരുന്നു, സമുദായ ഐക്യത്തിന് തുരങ്കം വെക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമായിരിക്കും അദ്വാനിയുടെ രഥയാത്രയെന്ന്.

‘അദ്വാനിയുടെ അറസ്റ്റും വ്യാജ പ്രചാരണങ്ങളും’; ലാലു പ്രസാദ് യാദവിന്റെ ആത്മകഥയിലെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

എല്‍.കെ അദ്വാനിയുടെ രഥയാത്ര തടയാന്‍ എന്നോട് അന്നത്തെ പ്രധാനമന്ത്രിയുള്‍പ്പെടെ ആരും തന്നെ ആവശ്യപ്പെട്ടിരുന്നില്ലെന്ന് ലാലുപ്രസാദ് യാദവ്. തുടക്കത്തില്‍ അദ്വാനിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എങ്ങനെയോ പുറത്തായെന്നും അതിനാല്‍ പ്ലാന്‍ ബി സ്വീകരിച്ചെന്നും ലാലുപ്രസാദ് യാദവ് വെളിപ്പെടുത്തുന്നു. ‘ഗോപാല്‍ഗഞ്ച് ടു റെയ്‌സിന’ എന്ന തന്റെ ആത്മകഥയിലാണ് ലാലുവിന്റെ വെളിപ്പെടുത്തല്‍.

പുസ്തകത്തില്‍ നിന്ന്:

സത്യസന്ധമായി പറയട്ടെ, പ്രധാനമന്ത്രിയുള്‍പ്പെടെ എന്നോട് ആരും അദ്വാനിയെ അറസ്റ്റ് ചെയ്യാനോ അദ്ദേഹത്തിന്റെ രഥയാത്ര തടയാനോ ആവശ്യപ്പെട്ടിട്ടില്ല. അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദ് എന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എന്റെ പദ്ധതികളെക്കുറിച്ച് ചോദിച്ചു. യാത്ര തുടരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. നിങ്ങള്‍ അധികാരത്തിന്റെ ലഹരിയിലാണെന്ന് ഞാന്‍ തുറന്നടിച്ചു.

എനിക്കറിയാമായിരുന്നു, സമുദായ ഐക്യത്തിന് തുരങ്കം വെക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമായിരിക്കും അദ്വാനിയുടെ രഥയാത്രയെന്ന്. ഇക്കാര്യം മനസിലാക്കിക്കൊണ്ട് തന്നെ, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ എന്റെ ബെഡ്‌റൂമിലേക്ക് വിളിപ്പിച്ചു. യാത്ര തടയണമെന്നും അദ്വാനിയും അശോക് സിംഗാളടക്കമുള്ള മറ്റു സംഘ്പരിവാര്‍ നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും ഞാനവരോട് ആവശ്യപ്പെട്ടു.

സാസരമില്‍വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്യാനായിരുന്നു ആദ്യ പദ്ധതി. അതിനായി ഹെലികോപ്ടറും തയ്യാറാക്കിയിരുന്നു. കോപ്ടറിന്റെ പൈലറ്റിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഈ പദ്ധതി പുറത്താവരുതെന്ന് പ്രത്യേകം അറിയിച്ചു. പക്ഷേ പദ്ധതി എങ്ങനെയോ പുറത്തായി. പിന്നാലെ അദ്വാനി തന്റെ റൂട്ട് മാറ്റി. എന്നാല്‍ ധന്‍ബാദില്‍ വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്യാമെന്ന് പിന്നീട് തീരുമാനിച്ചു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഈ നീക്കം ഉപേക്ഷിച്ചു.

‘അദ്വാനിയുടെ അറസ്റ്റും വ്യാജ പ്രചാരണങ്ങളും’; ലാലു പ്രസാദ് യാദവിന്റെ ആത്മകഥയിലെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

പിന്നീടാണ് പ്ലാന്‍ ബി ഉണ്ടായിരുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ആര്‍.കെ സിങിനെയും(ഇപ്പോ മോദി മന്ത്രിസഭയിലെ കേന്ദ്രമന്ത്രി) ചില പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയും എന്റെ വസതിയിലേക്ക് വിളിപ്പിച്ചു. പിന്നാലെ ബിഹാറിലെ ചീഫ് സെക്രട്ടറിയേയും ആഭ്യന്തര സെക്രട്ടറിയേയും കാര്യങ്ങള്‍ ധരിപ്പിച്ച് സമസ്തിപൂരില്‍ വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്യാനുള്ള സ്‌പെഷ്യല്‍ ഉത്തരവ് തയ്യാറാക്കി.

ആ രാത്രി ഞാന്‍ ഉറങ്ങിയില്ല. സമസ്തിപൂരില്‍ അദ്വാനി താമസിക്കുന്ന ഗവര്‍ണമെന്റ് ഗസ്റ്റ് ഹൌസിലെ ലാന്റ് ഫോണിലേക്ക് ഞാന്‍ വിളിച്ചു. ഒക്ടോബര്‍ 10ാം തിയ്യതി നാല് മണി സമയത്തോടടുത്താണ് ഞാന്‍ വിളിക്കുന്നത്. ആജ് ന്യൂസ്പേപ്പറിലെ റിപ്പോര്‍ട്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് വിളിക്കുന്നത്. ഫോണിന്റെ മറുതലക്കല്‍ ഗസ്റ്റ് ഹൌസിലെ പാചകക്കാരനായിരുന്നു.

അദ്വാനി ഇപ്പോള്‍ എന്തെടുക്കുന്നു എന്ന ചോദ്യത്തിന് അദ്ദേഹം ഉറങ്ങുന്നുവെന്നാണ് ഉത്തരം നല്‍കിയത്. അദ്ദേഹം ഒറ്റക്കാണോ അതോ മുറിയില്‍ വേറെ ആളുകളുണ്ടോ എന്ന എന്റെ രണ്ടാമത്തെ ചോദ്യത്തിന് അദ്ദേഹം ഒറ്റക്കാണ് എന്ന മറുപടിയാണ് നല്‍കിയത്. അദ്ദേഹത്തിന് ചായ നല്‍കി ഫോണ്‍ താഴെ വെക്കാന്‍ ആവശ്യപ്പെട്ടു. അല്‍പ സമയത്തിന് ശേഷം ഒറോണും( ദൗത്യത്തിന് നിയോഗിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍) ആര്‍.കെ സിങും എന്നെ വിളിച്ച് ദൗത്യം പൂര്‍ത്തിയായതായി അറിയിച്ചു. അദ്വാനി അറസ്റ്റിലായി.

അദ്വാനി ഗസ്റ്റ് ഹൌസില്‍ വെച്ച് വളരെക്കുറച്ച് ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളുവെന്ന് ദുംക്കയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞ് പിന്നീട് ഞാനറിഞ്ഞു. അദ്ദേഹത്തിന് അവിടെ പാചകം ചെയ്ത ഭക്ഷണം ഇഷ്ടമല്ലായിരുന്നു.

അദ്വാനി ഗസ്റ്റ് ഹൗസില്‍ വെച്ച് വളരെക്കുറച്ച് ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളുവെന്ന് ദുംക്കയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞ് പിന്നീട് ഞാനറിഞ്ഞു. അദ്ദേഹത്തിന് അവിടെ പാചകം ചെയ്ത ഭക്ഷണം ഇഷ്ടമല്ലായിരുന്നു. അതെസമയം ഒരു കൂട്ടം മാധ്യമങ്ങള്‍ ഞാന്‍ അദ്വാനിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. അദ്വാനി ആ വാര്‍ത്തകളോടെ പിന്നീട് ഭക്ഷണം തന്നെ കഴിക്കാതെയായി.

മാധ്യമങ്ങള്‍ അത്രയും തരം താഴ്ന്ന രീതിയില്‍ പ്രചാരണം നടത്തിയതില്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. വ്യാജ പ്രചാരണങ്ങളെ പൊളിക്കാന്‍ ഞാന്‍ ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ച് അദ്വാനിയുടെ മകള്‍ പ്രതിഭയോട് അച്ഛനെ സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ സൗകര്യം വരെ അതിന് ഒരുക്കി കൊടുത്തു. അദ്വാനിയുടെ മകള്‍ പ്രതിഭ അങ്ങനെ അച്ഛനെ കണ്ടു. വ്യാജ പ്രചാരണങ്ങളെല്ലാം തന്നെ അവിടെ അവസാനിച്ചു.

Also read: മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതെങ്ങനെ?  വെളിപ്പെടുത്തലുമായി ലാലു പ്രസാദ് യാദവ്