LiveTV

Live

National

ഭക്ഷണത്തിനായി കരഞ്ഞ ബാലികയ്ക്ക് മദ്യം നല്‍കി  അച്ഛന്‍ 

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭക്ഷണത്തിനായി കരഞ്ഞ ബാലികയ്ക്ക് മദ്യം നല്‍കി  അച്ഛന്‍ 

മൂന്ന് വയസായ ബാലികയ്ക്ക് മദ്യം നല്‍കാന്‍ ശ്രമിച്ച അച്ഛനില്‍ നിന്നും കുട്ടിയെ ഡല്‍ഹി വനിത കമ്മീഷന്‍ രക്ഷപ്പെടുത്തി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിച്ച കുട്ടിക്ക് മതിയായ ആഹാരം ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കുട്ടിയുടെ ആരോഗ്യനില വളരെ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഭക്ഷത്തിനായി കരഞ്ഞാല്‍ കുട്ടിയ്ക്ക് മദ്യപാനിയായ അച്ഛന്‍ പാല്‍കുപ്പിയില്‍ മദ്യം നല്‍കാറുണ്ടായിരുന്നു എന്ന് അയല്‍വാസികളും പറയുന്നു. 181 ഹെല്‍പ്പ്ലൈനില്‍ പരാതി കിട്ടിയതിനെ തുടര്‍ന്ന് ഡല്‍ഹി വനിത കമ്മീഷന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.