LiveTV

Live

National

ബിരിയാണിക്കു വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ  കൂട്ടത്തല്ല്; ഒമ്പത് പേര്‍ അറസ്റ്റില്‍

ബിരിയാണിക്കു വേണ്ടി നടന്ന അടിപിടിയില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു

ബിരിയാണിക്കു വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ  കൂട്ടത്തല്ല്; ഒമ്പത് പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിരിയാണി വില്ലനായി. ബിരിയാണിക്ക് വേണ്ടി നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുസഫര്‍ നഗറില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തിലാണ് വിചിത്രമായ സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നിസ്സാമുദ്ദീന്‍ സിദ്ദിഖിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന പാര്‍ട്ടി യോഗത്തിലാണ് ബിരിയാണി വിളമ്പിയത്. മുന്‍ എം.എല്‍.എ യുടെ വീട്ടില്‍ വെച്ചായിരുന്നു യോഗം. എന്നാല്‍ ബിരിയാണിയുടെ പേരില്‍ സമ്മേളനത്തില്‍ വെച്ച് പ്രവര്‍ത്തകര്‍ തമ്മില്‍ പിടിവലിയായി. ബിരിയാണിയുടെ പേരില്‍ നടന്ന കൂട്ടത്തല്ല് അവസാനം പൊലീസിന്‍റെ ലാത്തിച്ചാര്‍ജിലും അറസ്റ്റിലുമാണ് കലാശിച്ചത്. ബിരിയാണിക്കു വേണ്ടി നടന്ന അടിപിടിയില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. 34 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.