LiveTV

Live

National

മതസ്പര്‍ധ വളര്‍ത്തി പ്രചാരണം; ബിപ്ലവ് കുമാറിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി

എന്നാൽ ജാതി മുദ്രാവാക്യങ്ങളുമായി ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നത് കോൺഗ്രസ് ആണെന്ന് ബി.ജെ.പി തിരിച്ചടിച്ചു

മതസ്പര്‍ധ വളര്‍ത്തി പ്രചാരണം; ബിപ്ലവ് കുമാറിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി

ജാതി തിരിച്ചും മതം പറഞ്ഞും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ത്രിപുര മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. ജനങ്ങൾക്കിടയിൽ മതസ്പർധ വളർത്തുകയാണ് മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് എന്ന് പറഞ്ഞ കോൺഗ്രസ്, ഉടൻ അദ്ദേ
ഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

മതസ്പര്‍ധ വളര്‍ത്തി പ്രചാരണം; ബിപ്ലവ് കുമാറിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി

വ്യാജ പ്രചരണങ്ങളും വർഗീയതയുമാണ് ബിപ്ലവ് കുമാറിന്റെ തെരഞ്ഞടുപ്പ് കാമ്പയിന്റെ മുഖമുദ്രയെന്ന് പി.സി.സി ഉപാധ്യക്ഷൻ താപസ് ഡേയ് പറഞ്ഞു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീ‌‌ഷൻ പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ്. തങ്ങൾക്ക് എതിരായി വോട്ട് ചെയ്യാൻ ബി.ജെ.പി പ്രവർത്തകർ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതായും താപസ് ഡേയ് പറഞ്ഞു.

എന്നാൽ ജാതി മുദ്രാവാക്യങ്ങളുമായി ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നത് കോൺഗ്രസ് ആണെന്ന് ബി.ജെ.പി വക്താവ് നബേന്ദു ഭട്ടാചാര്യ തിരിച്ചടിച്ചു. ത്രിപുരയുടെ മൂന്നിൽ ഒന്ന് ജനസംഖ്യയും കയ്യാളുന്നത് 23 ട്രെെബൽ വിഭാഗങ്ങളാണ്. അതുകൊണ്ട് തന്നെ, ഇവരുടെ തീരുമാനങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമാണ്.