LiveTV

Live

National

സയ്യിദ് സആദത്തുല്ലാ ഹുസൈനി ജമാഅത്തെ ഇസ്‌ലാമി അമീര്‍

ടെലികമ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദധാരിയും എം.ബി.എക്കാരനുമാണ്

സയ്യിദ് സആദത്തുല്ലാ ഹുസൈനി ജമാഅത്തെ ഇസ്‌ലാമി അമീര്‍

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് 2019-2023 പ്രവർത്തന കാലയളവിലേക്ക് പുതിയ അമീറായി സയ്യിദ് സആദത്തുല്ലാ ഹുസൈനിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ അസിസ്റ്റന്റ് അമീറായിരുന്ന അദ്ദേഹം രണ്ടു തവണ എസ്.ഐ.ഒ ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹൈദരാബാദുകാരനായ അദ്ദേഹം ടെലികമ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദധാരിയും എം.ബി.എക്കാരനുമാണ്. 46 വയസ്സുകാരനായ എസ്.എസ് ഹുസൈനി ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷൻ കൂടിയാണ്.

ഇസ്‌ലാമിക ചിന്തകനും ഗവേഷകനുമായ ഹുസൈനി Strategy of Indian Muslims, Globalization and Muslim Youth തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.