LiveTV

Live

National

പഞ്ചാബില്‍ ശിവസേനാ നേതാവ് വെടിയേറ്റ് മരിച്ചു

ബൈക്കിലെത്തിയ മൂവർ സംഘമാണ് അജയ് താക്കൂറിന്‌ നേരെ വെടിയുതിർത്തത്. മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

പഞ്ചാബില്‍ ശിവസേനാ നേതാവ്  വെടിയേറ്റ് മരിച്ചു

പഞ്ചാബിലെ ഗുർദാസ്‌പുർ ജില്ലയിൽ ശിവസേനാ നേതാവ് വെടിയേറ്റ് മരിച്ചു. 25കാരനായ അജയ് താക്കൂറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂവർ സംഘമാണ് അജയ് താക്കൂറിന്‌ നേരെ വെടി ഉതിർത്തത്. മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

പുരാന ഷല്ല ഏരിയയിൽ ഒരു ബസ് സ്റ്റാൻഡിൽ നിന്നും ബസിലേക്ക് കയറാൻ ശ്രമിക്കവെ ബൈക്കിലെത്തിയ മൂവര്‍ സംഘത്തില്‍ ഒരാൾ വെടി വക്കുകയായിരുന്നു. ആക്രമണം നടന്ന ഉടൻ താക്കൂറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റവാളികളിൽ നിന്നും നേരത്തെ അജയ് താക്കൂറിന് നേരെ ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.

സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുമായി അജയ് താക്കൂറിന്‌ തർക്കം നിലനിന്നിരുന്നതായും സീനിയർ പൊലീസ് ഓഫീസർ സ്വർണ്‍ദീപ് സിംഗ് പറഞ്ഞു. കുറ്റവാളികൾക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ്.എസ്.പി അറിയിച്ചു.