LiveTV

Live

National

സൈന്യത്തെ അപമാനിച്ച യോഗിക്ക് കമ്മീഷന്‍ പ്രേമലേഖനമാണ് അയക്കുന്നത്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്

ചട്ടം ലംഘിച്ച നീതി ആയോഗിനെതിരെയും നടപടിയില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല വിമര്‍ശിച്ചു. 

 സൈന്യത്തെ അപമാനിച്ച യോഗിക്ക് കമ്മീഷന്‍ പ്രേമലേഖനമാണ് അയക്കുന്നത്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്നത് മോദി പെരുമാറ്റച്ചട്ടമാണ്. സൈന്യത്തെ അപമാനിച്ച ആദിത്യനാഥിന് കമ്മീഷന്‍ പ്രേമലേഖനമാണ് അയക്കുന്നത്. ചട്ടം ലംഘിച്ച നീതി ആയോഗിനെതിരെയും നടപടിയില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല വിമര്‍ശിച്ചു. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം.

ഇന്ത്യന്‍ സൈനികരെ കുറിച്ച് 'മോദി സേന' എന്ന പരാമര്‍ശം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗി ആദിത്യനാഥിനെ താക്കീത് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് കമ്മീഷനെ വിമര്‍ശിച്ചത്. നീതി ആയോഗ് വൈസ് ചെയർമാന്‍ പദവിയിലിരുന്നുകൊണ്ട് കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ വിമർശിച്ച നീതി ആയോഗ് വൈസ് ചെയർമാന്‍ രാജീവ് കുമാറിനേയും കമ്മീഷൻ ശാസിച്ചിരുന്നു.