LiveTV

Live

National

മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ നടപടി വേണം; കോണ്‍ഗ്രസ്‍ കമ്മീഷന് പരാതി നല്‍കി

പെരുമാറ്റ ചട്ടം ലംഘിച്ച് മതം പറഞ്ഞു വോട്ട് പിടിക്കുന്ന പ്രധാനമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

 മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ നടപടി വേണം; കോണ്‍ഗ്രസ്‍ കമ്മീഷന് പരാതി നല്‍കി

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം ഹിന്ദുക്കളെ ഭയന്നാണെന്ന പ്രധാന മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. പെരുമാറ്റ ചട്ടം ലംഘിച്ച് മതം പറഞ്ഞു വോട്ട് പിടിക്കുന്ന പ്രധാനമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തു വിവരങ്ങള്‍ മറച്ചു വച്ചെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വര്‍ധയിലും അരുണാചലിലെ പശിഗഢിലും നടത്തിയ വർഗീയ പരാമർശങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പെരുമാറ്റ ചട്ട ലംഘനത്തിന് പടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അതിനാലാണ് ഹിന്ദുക്കൾ ന്യൂനപക്ഷമായ വയനാട് മത്സരിക്കുന്നത്. ഹിന്ദു വോട്ടർമാർ കോൺഗ്രസിന് ശിക്ഷ നൽകണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പ്രധാനമന്ത്രിക്ക് പുറമേ യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കളും പ്രസ്താവന ആവര്‍ത്തിച്ചിരുന്നു.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധി നഗറില്‍ സമർപ്പിച്ച നാമനിർദേശ പത്രികയില്‍ സ്വത്തുവകകളുടെ മൂല്യം മറച്ച് വച്ചെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. അരുണാചൽപ്രദേശിൽ മുഖ്യമന്ത്രി പെമ ഖണ്ഡു അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ വാഹന വ്യൂഹത്തിൽ നിന്നും പണം പിടിച്ചെടുത്ത സംഭവത്തിൽ നടപടിയെടുക്കണമെന്നും ആവശ്യപെട്ടിട്ടുണ്ട്. മുതിർന്ന നേതാക്കളായ ജയറാം രമേശ്, മനു അഭിഷേക് സിങ്‍വി അഹമ്മദ് പട്ടേൽ എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ എത്തി പരാതി നല്‍കിയത്.