LiveTV

Live

National

‘രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും  പ്രധാനമന്ത്രിയാകാനാവില്ല’; മനേക ഗാന്ധി

കോണ്‍ഗ്രസിനകത്തെ അഴിമതി ആരോപണത്തെ കുറിച്ചും പരാമര്‍ശിച്ച മേനക, കോണ്‍ഗ്രസിന്‍റെ പ്രാധാന്യം കുറഞ്ഞു വരികയാണെന്നും പറഞ്ഞു.

‘രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും  പ്രധാനമന്ത്രിയാകാനാവില്ല’; മനേക ഗാന്ധി

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയാവില്ലെന്ന് മനേക ഗാന്ധി. പ്രിയങ്ക ഗാന്ധിക്ക് ലോകസഭ ഇലക്ഷനില്‍ യാതൊരു സ്വാധീനവും ഇല്ലെന്ന് തുറന്നടിച്ച മേനക, രാഹുല്‍ രണ്ടിടങ്ങളില്‍ മത്സരിക്കുന്നതിനെ കുറിച്ചും അഭിപ്രായപ്പെട്ടു. ഭര്‍ത്താവ് സഞ്ജയ് ഗാന്ധി രണ്ടു തവണയും മകല്‍ വരുണ്‍ ഗാന്ധി അവസാന തെരഞ്ഞെടുപ്പിലും വിജയിച്ച സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ തങ്ങളുടെ വിജയപ്രതീക്ഷയും മേനക ഗാന്ധി പങ്കുവെച്ചു. കോണ്‍ഗ്രസിനകത്തെ അഴിമതി ആരോപണത്തെ കുറിച്ചും പരാമര്‍ശിച്ച മനേക, കോണ്‍ഗ്രസിന്‍റെ പ്രാധാന്യം കുറഞ്ഞു വരികയാണെന്നും പറഞ്ഞു.

“അമേഠിയിലും രായ്‍ബറേലിയിലും ആരു ജയിക്കുമെന്ന് പറയാനാകില്ല, കാരണം തന്‍റെ മത്സരം പിലിബിറ്റിലാണ്. മായാവതിയെ കുറിച്ചും അവരുടെ പാര്‍ട്ടിയെ കുറിച്ചും എല്ലാവര്‍ക്കുമറിയാം, കാലങ്ങളായി അവര്‍ സീറ്റ് വില്‍ക്കുകയാണ്. 15 കോടിയ്ക്കാണ് ഇത്തവണ സുല്‍ത്താന്‍പൂര്‍ വിറ്റത്” മനേക പറയുന്നു. മകന്‍റെ വിജയത്തില്‍ തികഞ്ഞ ആത്മവിശ്വാസമുള്ളതായും അവര്‍ പറഞ്ഞു. മേനക 2014ല്‍ എം.പിയായ പിലിബിറ്റിലും, മനേകക്ക് ശേഷം വരുണ്‍ എം.പിയായ സുല്‍ത്താന്‍പൂരിലുമാണ് ഇത്തവണ അവര്‍ മത്സരിക്കുന്നത്.