LiveTV

Live

National

ശാരദ ചിട്ടിഫണ്ട് കേസില്‍ മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് സി.ബി.ഐ 

കേസിലെ സുപ്രധാന തെളിവുകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചെന്നാണ് സി.ബി.ഐ കണ്ടെത്തല്‍.

ശാരദ ചിട്ടിഫണ്ട് കേസില്‍ മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് സി.ബി.ഐ 

ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പോലീസ് മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യണം എന്ന് സി.ബി.ഐ. ഇതിനായി അനുമതി തേടി സി.ബി.ഐ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് കോടതി വിലക്കുള്ള പശ്ചാതലത്തിലാണ് അപേക്ഷ.

ശാരദാ കേസിലെ സുപ്രധാന തെളിവുകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. ഇതുള്‍കൊള്ളിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.