LiveTV

Live

National

‘15 ലക്ഷം തരാമെന്ന് ബി.ജെ.പി ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല’

കോണ്‍ഗ്രസിന്റെ മിനിമം വേതന പദ്ധതിയേയും റഫാല്‍ ആരോപണങ്ങളേയും കല്‍രാജ് മിശ്ര പരിഹസിച്ചു

‘15 ലക്ഷം തരാമെന്ന് ബി.ജെ.പി ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല’

15 ലക്ഷം തരാമെന്ന് ബി.ജെ.പി ആർക്കും വാക്ക് നൽകിയിട്ടില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ കൽരാജ് മിശ്ര. പാർട്ടിക്കെതിരെ പ്രതിപക്ഷം നുണ പ്രചരണം നടത്തുകയാണെന്ന് പറഞ്ഞ മിശ്ര, 2014 ലോക്സഭ ഇലക്ഷനിൽ മോദി അത്തരം വാഗ്ദാനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും പറഞ്ഞും. ചണ്ഡീഗഡിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘15 ലക്ഷം തരാമെന്ന് ബി.ജെ.പി ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല’

നുണ പ്രചാരണം നടത്തി ജനങ്ങളെ വഴിതെറ്റിക്കുന്ന പണിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. 15 ലക്ഷം ജനങ്ങളുടെ അക്കൌണ്ടിലേക്ക് ഇട്ട് തരുമെന്ന് പറഞ്ഞ് നടക്കുന്നത് ഈ നുണ പ്രചാരണത്തിന്റെ ഭാഗമാണ്. ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ എവിടെയും ഇല്ലാത്ത കാര്യമാണിതെന്ന് കല്‍രാജ് മിശ്ര പറഞ്ഞു.

കോണ്‍ഗ്രസിന്റെ മിനിമം വേതന പദ്ധതിയേയും റഫാല്‍ ആരോപണങ്ങളേയും കല്‍രാജ് മിശ്ര പരിഹസിച്ചു. ഇത്രയും കാലം അധികാരത്തല്‍ ഇരുന്നിട്ട് ഒന്നം ചെയ്യാത്തവരാണ് ഇപ്പോള്‍ വലിയ വാഗ്‍ദാനങ്ങളുമായി വന്നിരിക്കുന്നതെന്ന് മിശ്ര പറഞ്ഞു. ബി.ജെ.പിയുടെ ഹരിയാന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്നത് കല്‍രാജ് മിശ്രയാണ്.