LiveTV

Live

National

അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിക്കേസ് ഡല്‍ഹി പട്യാല ഹൌസ് കോടതി ഇന്ന് പരിഗണിക്കും

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച നാലാമത് കുറ്റപത്രമാണ് കോടതി ഇന്ന് പരിഗണിക്കുക. 

അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിക്കേസ് ഡല്‍ഹി പട്യാല ഹൌസ് കോടതി ഇന്ന് പരിഗണിക്കും

അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം ഇന്ന് ഡല്‍ഹി പട്യാല ഹൌസ് കോടതി പരിഗണിക്കും. കുറ്റപത്രത്തില്‍ സോണിയ ഗാന്ധി, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുണ്ടെന്നാണ് വിവരം.ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി പ്രചാരണ പരിപാടികളില്‍ ഉന്നയിക്കുന്നത്.ആരോപണങ്ങള്‍ ബി.ജെ.പിയടെ തരംതാണ രാഷ്ടീയക്കളിയുടെ ഭാഗമാണെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു.അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച നാലാമത് കുറ്റപത്രമാണ് കോടതി ഇന്ന് പരിഗണിക്കുക.

കുറ്റപത്രം കോടതി അംഗീകരിക്കും മുന്പ് മാധ്യമങ്ങളില്‍ വന്നിരുന്നു.ഇതിനെതിരെ മിഷേല്‍ നല്‍കിയ ഹര്ജിയില്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മറുപടി സമര്‍പ്പിക്കും.മിഷേല്‍ നടത്തിയ കത്തിടപാടുകളില്‍ സോണിയ ഗാന്ധിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹ്മദ് പട്ടേലിന്‍റെയും പേരുകള്‍ പരാമര്‍ശിക്കുന്ന ഭാഗമാണ് മാധ്യമങ്ങളില്‍ വന്നത്.രാഹുല്‍ ഗാന്ധിയുമായി ഇടപാട് ഉറപ്പിക്കാന്‍ കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നതായി മിഷേല്‍ പറയുന്ന ഭാഗവും പുറത്ത് വന്നിട്ടുണ്ട്.ആരോപണങ്ങളെ അഹമ്മദ് പട്ടേല്‍ തള്ളി.ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് മിഷേലും കോടതിയെ അറിയിച്ചു.

കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് അഹമ്മദ് പട്ടേലിന്റെയും രാഹുലിന്റെയും പേരുകള്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി പ്രചാരണ വേദികളില്‍ വിമര്‍ശിച്ചു .കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ആരോപണം ആവര്‍ത്തിച്ചു.

Also read: അഗസ്ത വെസ്റ്റ്‌ലാന്‍ഡ്; ക്രിസ്ത്യന്‍ മിഷേല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Also read: അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാട്; ബ്രിട്ടീഷ് ഇടനിലക്കാരനെതിരെ അറസ്റ്റ് വാറണ്ട്