LiveTV

Live

National

ബി.ജെ.പി നേതാക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുമായി യു.പിയിലെ ഗ്രാമം

കേന്ദ്രമന്ത്രിയായ മഹേഷ് ശര്‍മ ദത്തെടുത്ത ഗൗതം ബുദ്ധ് നഗറിന് കീഴില്‍ വരുന്ന കച്ചേര ഗ്രാമവാസികളാണ് ഇത്തരമൊരു ബോര്‍ഡ് വെച്ചത്.

ബി.ജെ.പി നേതാക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുമായി യു.പിയിലെ ഗ്രാമം

ബി.ജെ.പി നേതാക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുമായി ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം. കേന്ദ്രമന്ത്രിയായ മഹേഷ് ശര്‍മ ദത്തെടുത്ത ഗൗതം ബുദ്ധ് നഗറിന് കീഴില്‍ വരുന്ന കച്ചേര ഗ്രാമവാസികളാണ് ഇത്തരമൊരു ബോര്‍ഡ് വെച്ചത്.

ആറ് മാസമായി കച്ചേരയിലെ ഗ്രാമവാസികള്‍ റിയല്‍ എസ്‌റ്റേറ്റ് പ്രൊജക്ടിനെതിരെ സമരത്തിലാണ്. ഗ്രാമവാസികളില്‍ നിന്നും ഏറ്റെടുത്ത ഭൂമിക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. വിളകള്‍ നശിപ്പിച്ചതിന് എതിരെയും പ്രതിഷേധമുയര്‍ന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എണ്‍പതോളം പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമരത്തിന് പിന്തുണയുമായി ബി.ജെ.പി നേതാക്കള്‍ എത്താതിരുന്നതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചത്. റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റില്‍ മഹേഷ് ശര്‍മയ്ക്ക് പ്രത്യേക താല്‍പര്യമുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് മഹേഷ് ശര്‍മ്മയുടെ അവകാശവാദം. മഹേഷ് ശര്‍മ്മ തന്നെയാണ് ഗൗതം ബുദ്ധ് നഗറിലെ ബി.ജെ.പി സ്ഥാനാര്‍ഥി.