LiveTV

Live

National

പരിസ്ഥിതിയെ കീഴ്‌മേല്‍ മറിച്ച ഗുജറാത്തിലെ റിവര്‍ ഫ്രണ്ട് പാര്‍ക്ക് പദ്ധതി

റിവര്‍ ഫ്രണ്ട് പാര്‍ക്കിലെ ജോഗിങ് ട്രാക്കിലും സൈക്കിളിങ് ട്രാക്കിലും ജനത്തിരക്ക് വര്‍ദ്ധിക്കുന്നുണ്ട്. പക്ഷേ, ഗ്രാമീണ ഗുജറാത്തിന്റെ ആരോഗ്യമാണ് ഇതിന് വിലയായി നല്‍കേണ്ടി വരുന്നത്.

പരിസ്ഥിതിയെ കീഴ്‌മേല്‍ മറിച്ച ഗുജറാത്തിലെ റിവര്‍ ഫ്രണ്ട് പാര്‍ക്ക് പദ്ധതി

ലണ്ടന് തെംസും ബുഡാപെസ്റ്റിന് ഡാന്യൂബും പോലെ അഹമ്മദാബാദിന് സ്വന്തമായി ഒരു ജലാശയം. അതായിരുന്നത്രേ മുഖമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ സ്വപ്‌നം. അങ്ങനെയാണ് 1600 കോടി രൂപയുടെ റിവര്‍ ഫ്രണ്ട് പാര്‍ക്ക് പദ്ധതി ആരംഭിച്ചത്. ഇരുകരയിലേയും ദളിതരേയും മുസ്ലീങ്ങളേയും കുടിയൊഴിപ്പിച്ചു. സബര്‍മതിയുടെ സ്വഭാവിക ഒഴുക്ക് തടഞ്ഞ് ചിറകള്‍ കെട്ടി. പരിസ്ഥിതിയും മനുഷ്യജീവിതവും കീഴ്‌മേല്‍ മറിഞ്ഞു.

സബര്‍മതി ഒഴുകി അഹമ്മദാബാദ് എത്തുന്നതിന് മുമ്പുള്ള ഇടത്ത് ചിറകെട്ടി വെള്ളം തിരിച്ച് വിട്ടു. നഗരത്തിന് ശേഷം മറ്റൊരു ചിറയും കൂടി കെട്ടി നടുക്കുള്ള നദീ പ്രദേശം തടാകം പോലെയാക്കി അവിടേക്ക് നര്‍മ്മദാ കനാലില്‍ നിന്ന് വെള്ളം ഒഴുക്കി വിട്ടു. അഹമ്മദാബാദിന് പുറത്തേയ്ക്ക് കടലിലേയ്ക്ക് നദിയൊഴുകുന്ന ഭാഗമതോടെ വരണ്ടുണങ്ങി. അവിടേയ്ക്ക് സര്‍ക്കാര്‍ ഒഴുക്കി വിടുന്നത് ഈ രാസമാലിന്യങ്ങളാണ്. അഹമ്മദാബാദിലെ ഇന്‍ഡസ്ട്രിയല്‍ സോണില്‍ നിന്നുള്ള മാലിന്യങ്ങള്‍.

പലവട്ടം ശുദ്ധീകരിച്ചതാണെന്നാണ് സര്‍ക്കാറിന്റെ ഉറപ്പ്. കടും കറുപ്പ് നിറത്തില്‍ അതിരൂക്ഷ ഗന്ധമുള്ള ഈ മാലിന്യ നദി സബര്‍മതിയിലേയ്ക്ക് ഒഴുക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മുട്ടാത്ത വാതിലുകളില്ല. ഹൈക്കോടതി വരെ ഈ വിഷം നദിയിലേയ്ക്ക് ഒഴുക്കുന്നത് നിരോധിച്ചതാണ്. എന്നിട്ടും നിര്‍ബാധം ഇത് തുടരുന്നു.

അഹമ്മദാബാദില്‍ നിന്ന് കടലിലേയ്ക്കുള്ള സബര്‍മതിയുടെ ഉണങ്ങിയ പാതയില്‍ ഇപ്പോള്‍ ഒഴുകുന്നത് ഈ വിഷതുല്യമായ മലിന ജലമാണ്. ഇതിലാണ് കന്നുകാലികള്‍ കുളിക്കുന്നത്. ഈ ജലമാണ് അവ കുടിക്കുന്നതും. നൂറുകിലോമീറ്ററോളം ഇരുകരകളിലും മനുഷ്യര്‍ കൃഷി ചെയ്യുന്നത് ഈ വെള്ളത്തിലാണ്. നഗരത്തിന്റെ മോടി കൂടിയിട്ടുണ്ട്. റിവര്‍ ഫ്രണ്ട് പാര്‍ക്കിലെ ജോഗിങ് ട്രാക്കിലും സൈക്കിളിങ് ട്രാക്കിലും ജനത്തിരക്ക് വര്‍ദ്ധിക്കുന്നുണ്ട്. പക്ഷേ, ഗ്രാമീണ ഗുജറാത്തിന്റെ ആരോഗ്യമാണ് ഇതിന് വിലയായി നല്‍കേണ്ടി വരുന്നത്.