LiveTV

Live

National

‘വയനാട്ടിലെ മത്സരം’ മുതല്‍ ‘പ്രിയങ്കയോട് തല്ലുകൂടിയിട്ടുണ്ടോ’ എന്നുവരെ; രാഹുലിനോട് രസകരമായ ചോദ്യങ്ങളുമായി വിദ്യാര്‍ഥികള്‍

സഹോദരി പ്രിയങ്കയുമായി തല്ല് പിടിച്ചിട്ടുണ്ടോ എന്നായിരുന്നു ഒരു വിദ്യാര്‍ഥിക്ക് അറിയേണ്ടിയിരുന്നത്. ഒടുവില്‍ സദസ്സിനെ ചേര്‍ത്ത് ഒരു സെല്‍ഫി കൂടി എടുത്താണ് രാഹുല്‍ സംവാദം അവസാനിപ്പിച്ചത്.

‘വയനാട്ടിലെ മത്സരം’ മുതല്‍ ‘പ്രിയങ്കയോട് തല്ലുകൂടിയിട്ടുണ്ടോ’ എന്നുവരെ; രാഹുലിനോട് രസകരമായ ചോദ്യങ്ങളുമായി വിദ്യാര്‍ഥികള്‍

പൂനെ നഗരത്തിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന ആയിരത്തിലധികം വിദ്യാര്‍ഥികളാണ് രാഹുലുമായി സംവദിക്കാനെത്തിയത്. തൊഴിലില്ലായ്മ മുതല്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത മിനിമം വേതന പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തുമെന്നത് അടക്കം നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു.

നീതി ആയോഗിനെ എന്തുകൊണ്ട് എതിര്‍ക്കുന്നു എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടി വളരെ കൃത്യമായിരുന്നു. കേരളീയ ഭക്ഷണവും വയനാട്ടിലെ മല്‍സരവുമെല്ലാം സംവാദത്തില്‍ വിഷയമായി. സഹോദരി പ്രിയങ്കയുമായി തല്ല് പിടിച്ചിട്ടുണ്ടോ എന്നായിരുന്നു ഒരു വിദ്യാര്‍ഥിക്ക് അറിയേണ്ടിയിരുന്നത്. ഒടുവില്‍ സദസ്സിനെ ചേര്‍ത്ത് ഒരു സെല്‍ഫി കൂടി എടുത്താണ് രാഹുല്‍ സംവാദം അവസാനിപ്പിച്ചത്.