LiveTV

Live

National

പ്രധാനമന്ത്രിയുടെ മിഷന്‍ ശക്തി വിജയ പ്രഖ്യാപനം: പരാതി കമ്മീഷന്‍ ഇന്ന് പരിഗണിക്കും  

നമോ ടിവിയുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് നോട്ടീസില്‍ വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം വിശദീകരണം നല്‍കും.

 പ്രധാനമന്ത്രിയുടെ മിഷന്‍ ശക്തി വിജയ പ്രഖ്യാപനം: പരാതി കമ്മീഷന്‍ ഇന്ന് പരിഗണിക്കും  

പ്രധാനമന്ത്രിയുടെ മിഷന്‍ ശക്തി വിജയപ്രഖ്യാപന പ്രസംഗത്തിനെതിരെ സി.പി.എം രണ്ടാമത് നല്‍കിയ പരാതി ഇന്ന് പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നമോ ടിവിയുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് നോട്ടീസില്‍ വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം വിശദീകരണം നല്‍കും. പി.എം നരേന്ദ്ര മോദി സിനിമയുടെ കാര്യത്തിലും കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും.

പ്രധാനമന്ത്രിയുടെ മിഷന്‍ ശക്തി വിജയ പ്രഖ്യാപനത്തില്‍ സി.പി.എം ആദ്യം നല്‍കിയ പരാതിയില്‍ ചട്ടലംഘനം ഇല്ലെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ കമ്മീഷന്‍ സര്‍ക്കാര്‍ മാധ്യമങ്ങളുടെ ദുരുപയോഗം മാത്രമേ പരിഗണിച്ചുള്ളൂവെന്നും മറ്റ് വിഷയങ്ങള്‍ അവഗണിച്ചെന്നും ആരോപിച്ച് സി.പി.എം നല്‍കിയ പുതിയ പരാതി ഇന്ന് ചര്‍ച്ചക്കെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പി.എം നരേന്ദ്രമോദി സിനിമയുടെ കാര്യത്തിലെ പെരുമാറ്റച്ചട്ട ലംഘനവും കമ്മീഷന്‍ ഇന്ന് പരിഗണിക്കും. നമോ ടിവിയുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസില്‍ വാര്‍‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇന്ന് വിശദീകരണം നല്‍കും. വിശദീകരണം നല്‍കാനുള്ള സമയം ഇന്ന് വരേക്ക് നീട്ടിനല്‍കാന്‍ മന്ത്രാലയം സാവകാശം ചോദിച്ചിരുന്നു. അതേസമയം രാജസ്ഥാന്‍ ഗവര്‍ണറുടെ പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.