LiveTV

Live

National

ഹെരാൾഡ് ഹൗസ് ഒഴിയണമെന്ന കോടതി ഉത്തരവിന് സ്റ്റേ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ലാന്‍ഡ് ഡെവലപ്മെന്‍റ് ഓഫീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.

ഹെരാൾഡ് ഹൗസ് ഒഴിയണമെന്ന കോടതി ഉത്തരവിന് സ്റ്റേ

കോൺഗ്രസ് പത്രം നാഷണൽ ഹെരാൾഡ് സ്ഥിതി ചെയ്യുന്ന ഹെരാൾഡ് ഹൗസ് ഒഴിയണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ലാന്‍ഡ് ഡെവലപ്മെന്‍റ് ഓഫീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.

ഹെരാൾഡ് ഹൗസ് ഒഴിപ്പിക്കൽ നടപടിയുമായി കേന്ദ്രസർക്കാരിന് മുന്നോട്ട് പോകാമെന്നായിരുന്നു ഫെബ്രുവരി 28ലെ ഹൈക്കോടതി ഉത്തരവ്. ഇതിനെതിരായി അസോസിയേറ്റ് ജേണൽ ലിമിറ്റഡ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.