LiveTV

Live

National

മോദിയുടെ മണ്ഡലത്തിലെ നിറംപിടിപ്പിച്ച വികസന കഥകൾക്കപ്പുറം; മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണ റിപ്പോര്‍ട്ട്

ഒരുഭാഗത്ത് വാരാണസി പുറം കാഴ്ചകളുടെയും കെട്ടു കാഴ്ചകളുടെയും മോടി കൂട്ടി സംഥാനത്തെ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മാതൃകാപരമായ മണ്ഡലമായി മാറാൻ ശ്രമിക്കുമ്പോഴും അകത്ത് പരമ ദയനീയമായ കാഴ്ചകളാണ്.

മോദിയുടെ മണ്ഡലത്തിലെ നിറംപിടിപ്പിച്ച വികസന കഥകൾക്കപ്പുറം; മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണ റിപ്പോര്‍ട്ട്

വികസനത്തിനു വേണ്ടി കോടികളുടെ കെട്ടു കാഴ്ചയാണ് വരണാസിക്ക് ചുറ്റുമുള്ളത്. എയർപോർട്ടിൽ നിന്നും നഗരത്തിലേക്ക് വരാൻ നാലുവരി പാത, നടുവിൽ ഈന്തപ്പന മരങ്ങൾ, ഗംഗ നദിയിലൂടെ ഒഴുകാൻ പോകുന്നത് കോടികൾ വിലമതിക്കുന്ന ക്രൂയിസുകളാണ്. വിശ്വനാഥ ക്ഷേത്രത്തിൽ നിന്ന് ഗംഗ നടിയിലേക്കെത്താൻ 600 കോടിയുടെ കോറിഡോർ.

ഇങ്ങനെയെല്ലാം ഒരുഭാഗത്ത് നഗരം പുറം കാഴ്ചകളുടെയും കെട്ടു കാഴ്ചകളുടെയും മോടി കൂട്ടി സംഥാനത്തെ അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മാതൃകാപരമായ മണ്ഡലമായി മാറാൻ ശ്രമിക്കുമ്പോഴും അകത്ത് പരമ ദയനീയമായ കാഴ്ചകളാണ്.

മാധ്യമ പ്രവർത്തകൻ എ.റഷീദുദ്ദീൻ എഴുതുന്നു:

ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നുള്ള ചില അനുഭവങ്ങൾക്ക് നിന്ന നിൽപ്പിൽ നമ്മെയൊക്കെ കരയിപ്പിച്ചു കളയാൻ മാത്രം കടുപ്പമുണ്ട്. കുഞ്ഞു മകന്റെ ചികിത്സക്ക് 5000 രൂപ ബ്ലേഡ് മാഫിയയിൽ നിന്നും കടം വാങ്ങിയ വാരാണസിയിലെ കമലേഷിന്റെ കുടുംബം ഓരോ ആഴ്ചയും നൽകി കൊണ്ടിരിക്കുന്നത് 1000 രൂപയുടെ പലിശയാണ്. എന്നിട്ടും കമലേഷിനും രേഖക്കും അവരുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രണ്ടു വർഷത്തിനിടെ അവർ പലിശ കൊടുത്തത് 65000 ത്തോളം രൂപ. കടം എന്നിട്ടും ബാക്കി. 5000 രൂപ ഈ ഗ്രാമീണനായ തൊഴിലാളിക്ക് ജീവിതത്തിൽ ഒരിക്കൽ പോലും ഒറ്റയടിക്ക് സമ്പാദിച്ചു കടം വീട്ടുക എളുപ്പമല്ലെന്ന് ചുരുക്കം. ഒരാഴ്ച എല്ലുമുറിയെ പണിയെടുത്താൽ ഈ പലിശ അടച്ചു തീർക്കാം എന്നല്ലാതെ മറ്റൊരു വഴിയും ഇത്തരം കുടുംബങ്ങളുടെ മുമ്പിലില്ല.

അറിയണം, എന്തായിരുന്നു ആ കുഞ്ഞിന്റെ രോഗമെന്ന്?

അറിയണം, എന്തായിരുന്നു ആ കുഞ്ഞിന്റെ രോഗമെന്ന്. അത് യഥാർത്ഥത്തിൽ പട്ടിണിയും പോഷകാഹാര കുറവും സമ്മാനിച്ച "കംസോരി" അതായത് ശേഷിക്കുറവിന്റെ രോഗം മാത്രമായിരുന്നു. നമ്മളൊക്കെ ഒരു നിമിഷം അവനവനിലേക്ക് തിരിഞ്ഞു നോക്കിയാൽ ലജ്ജ കൊണ്ട് മരിച്ചു പോകുന്ന ജീവിത ചിത്രമാണത്.

സന്നദ്ധ സംഘടനാ പ്രവർത്തകരോട് ഒരു വാക്ക്. വാരാണസി നഗരത്തിൽ നിന്നും വെറും 20 കിലോമീറ്റർ മാത്രം അകലെ, പ്രശസ്തമായ സാരാനാഥ് ബുദ്ധസ്തൂപം സ്ഥിതി ചെയ്യുന്നിടത്തു നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിലാണ് കമലേഷും രേഖയും താമസിക്കുന്നത്. ഞാൻ മനസ്സിലാക്കിയേടത്തോളം ഈ ഗ്രാമത്തിലെ എത്രയോ കുടുംബങ്ങൾ കൊടും ഭീകരരായ ഈ ബ്ലേഡ് മാഫിയയുടെ പിടിയിലാണ്. ഒപ്പം ദാരിദ്ര്യത്തിന്റെയും. അട്ടപ്പാടിയുടെ മറ്റൊരു രൂപമാണിത്. വിഐപി വിലാസം പേറുന്ന നഗരങ്ങളുടെ പുറമ്പോക്കുകളിൽ ഇങ്ങനെയുള്ള അട്ടപ്പാടികളിലേക്ക് നിങ്ങൾ പോകണം.

സംഘടനാ ആരുടേതായാലും. മുസ്‌ലിം സുഹൃത്തുക്കളോട് വിശേഷിച്ചും പറയട്ടെ. ഈ റമദാനിൽ ഇങ്ങനെയുള്ള പത്തു കുടുംബങ്ങളെയെങ്കിലും മോചിപ്പിക്കാനാവട്ടെ ഇക്കൊല്ലത്തെ സകാത്ത്.

സംഘടനാ ആരുടേതായാലും. മുസ്‌ലിം സുഹൃത്തുക്കളോട് വിശേഷിച്ചും പറയട്ടെ. ഈ റമദാനിൽ ഇങ്ങനെയുള്ള പത്തു കുടുംബങ്ങളെയെങ്കിലും മോചിപ്പിക്കാനാവട്ടെ ഇക്കൊല്ലത്തെ സകാത്ത്. അത് കൊട്ടിഘോഷിച്ചു ചെയ്യുകയും വേണ്ട. ഇടത്തെ കൈ അറിയാതെ വലതു കൈ കൊണ്ട് സഹായിക്കണം എന്നല്ലേ?

വാഹനങ്ങൾക്കു എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഈ ഗ്രമത്തിലേക്ക് മീഡിയാവണ്ണിനെ കൂട്ടിക്കൊണ്ടുപോയ ആകാംക്ഷക്കും പ്രവീണിനും നന്ദി.