LiveTV

Live

National

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസ്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി നോട്ടീസ്

ബി.ജെ.പിയുടെ തരംതാണ രാഷ്ട്രീയക്കളിയുടെ ഭാഗമായിട്ടാണ് കുറ്റപത്രത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ പുറത്ത് വന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല ആരോപിച്ചു.

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസ്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി നോട്ടീസ്

അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഡല്‍ഹി പട്യാല ഹൌസ് കോടതിയുടെ നോട്ടീസ്. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന പ്രതി ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഹരജിയിലാണ് നടപടി.

ബി.ജെ.പിയുടെ തരംതാണ രാഷ്ട്രീയക്കളിയുടെ ഭാഗമായിട്ടാണ് കുറ്റപത്രത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ പുറത്ത് വന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല ആരോപിച്ചു. മിഷേല്‍ നടത്തിയ കത്തിടപാടുകളില്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹ്മദ് പട്ടേലിന്‍റെയും പേരുകള്‍ പരാമര്‍ശിക്കുന്ന ഭാഗമാണ് പുറത്ത് വിട്ടത്. തൊട്ടുപിന്നാലെ ഏതാനും ഭാഗങ്ങള്‍ മാധ്യമങ്ങളും പുറത്ത് വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇടപാട് ഉറപ്പിക്കാന്‍ കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നതായി മിഷേല്‍ പറയുന്ന ഭാഗവും പുറത്ത് വന്നതില്‍ പെടുന്നു.

Also read: അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാട്; ബ്രിട്ടീഷ് ഇടനിലക്കാരനെതിരെ അറസ്റ്റ് വാറണ്ട്

Also read: ക്രിസ്റ്റ്യന്‍ മിഷേല്‍ ഡല്‍ഹിയില്‍

മിഷേലിന്‍റെ ഡയറിയിലുള്ള എ.പി എന്ന അക്ഷരങ്ങള്‍ അഹ്മദ് പട്ടേലിനെ സൂചിപ്പിക്കുന്നതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം കോടതി അംഗീകരിക്കും മുമ്പ് മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് മിഷേല്‍ കോടതിയെ സമീപിച്ചത്. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ കഴിഞ്ഞ‍‍ ദിവസമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നാലാമത് കുറ്റപത്രം സമര്‍പ്പിച്ചത്. ശനിയാഴ്ചയാണ് കുറ്റപത്രം കോടതി പരിഗണിക്കുക.