LiveTV

Live

National

നിഷ്കളങ്കതയും സത്യസന്ധതയും കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഇടം നേടിയ മിസോറാം ബാലനെ ആദരിച്ച് സ്കൂള്‍

പത്ത് രൂപയുമായി പരുക്കേറ്റ കോഴിക്കൊപ്പം ആശുപത്രിയില്‍ എത്തിയ ഡെറക്ക് സി ലല്‍ക്കനിമ എന്ന ആറ് വയസുകാരനാണ് ആ കൊച്ചു മിടുക്കന്‍

നിഷ്കളങ്കതയും സത്യസന്ധതയും കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഇടം നേടിയ മിസോറാം ബാലനെ ആദരിച്ച് സ്കൂള്‍

സൈക്കിളിടിച്ച കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ മിസോറാം ബാലന്‍റെ നിഷ്കളങ്കത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഡെറക്ക് സി ലല്‍ക്കനിമ എന്ന കുട്ടി ഓടിച്ച സൈക്കിള്‍ അറിയാതെ അയല്‍ക്കാരുടെ കോഴിയുടെ പുറത്ത് കയറുകയായിരുന്നു. തുടര്‍ന്ന് കോഴിയെ ചികിത്സിക്കാന്‍ തന്‍റെ സമ്പാദ്യം മുഴുവന്‍ എടുത്ത് കുട്ടി ആശുപത്രിയിലേക്ക് ഓടി.

പത്ത് രൂപക്കൊപ്പം പരുക്കേറ്റ കോഴിയുമായി നില്‍ക്കുന്ന ബാലന്‍റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതറിഞ്ഞ സ്കൂള്‍ അധികൃതര്‍ കുട്ടിയെ ആദരിക്കുകയായിരുന്നു. സ്കൂളിന്‍റെ ആദരവുമായി നില്‍ക്കുന്ന ഡെറക്കിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.

നിഷ്കളങ്കതയും സത്യസന്ധതയും കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഇടം നേടിയ മിസോറാം ബാലനെ ആദരിച്ച് സ്കൂള്‍

കോഴിക്കുഞ്ഞ് ചത്ത് പോയതറിയാതെയാണ് ഡെറക്ക് അതുമായി ആശുപത്രിയിലേക്ക് ഓടിയത്. കുട്ടിയുടെ സത്യസന്ധതയില്‍ അത്ഭുതം തോന്നിയ നഴ്സാണ് ചിത്രം പകര്‍ത്തിയത്. ഇന്നത്തെ സമൂഹത്തില്‍ നിഷ്‌കളങ്കതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കുട്ടികള്‍. കള്ളത്തരമില്ലാതെ, തെറ്റ് പറ്റിയാല്‍ അത് അംഗീകരിച്ച് അതിനെ തിരുത്താന്‍ ശ്രമിക്കുന്നവരാണ് കുട്ടികള്‍. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കന്‍. ‍