LiveTV

Live

National

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലിന് മുന്നില്‍ വെടിയേറ്റ് മരിച്ചു

ഹോസ്റ്റലിന് സമീപം സുഹൃത്തുക്കളോടൊപ്പം സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലിന് മുന്നില്‍ വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥി ഹോസ്റ്റലിന് മുന്നില്‍ വെടിയേറ്റ് മരിച്ചു. എം.സി.എ വിദ്യാര്‍ഥി
ഗൗരവ് സിംഗാണ് മരിച്ചത്. ഹോസ്റ്റലിന് സമീപം സുഹൃത്തുക്കളോടൊപ്പം സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഗൗരവിന്റെ വയറിനാണ് വെടികൊണ്ടത്. അദ്ദേഹത്തെ ഉടന്‍ ബിഎച്ച്‌യുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.